സ്വകാര്യ ആശുപത്രികൾക്കെതിരെ വടിയെടുത്ത് സംസ്ഥാന സർക്കാർ ; കേരളത്തിൽ കോവിഡ് ചികിത്സാ ചെലവുകളുടെ നിരക്ക് ഏകീകരിച്ചു : ഉത്തരവ് ലംഘിച്ചാൽ ഈടാക്കുന്ന അധിക തുകയുടെ പത്ത് ഇരട്ടി പിഴ

സ്വന്തം ലേഖകൻ

 

കൊച്ചി: കോവിഡ് ചികിത്സയുടെ പേരിൽ കൊള്ള നടത്തുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ വടിയെടുത്ത് സംസ്ഥാന സർക്കാർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് സർക്കാർ നിശ്ചയിച്ചു. സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സാച്ചെലവ് ഏകീകരിച്ച് ഉത്തരവ് ഇറക്കിയത്.

ഇത് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്‌സിങ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്. പുതിയ ഉത്തരവ് പ്രകാരം ജനറൽ വാർഡിന് പ്രതിദിനം 2645 രൂപയേ ഒരു രോഗിക്ക് ഈടാക്കാൻ പാടുള്ളുവെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

അത് 2910 രൂപ വരെ പരമാവധി പോകാം. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതിൽ ഉൾപ്പെടും. കൂടുതൽ നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

സർക്കാർ ഉത്തരവിന് വിപരീതമായി അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരിട്ടിയായിരിക്കും പിഴ ചുമത്തും. ഇതിന് പുറമെ ഓക്‌സിമീറ്റർ പോലുള്ള ഉപകരണങ്ങൾക്കും അധിക തുക ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്.

ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോറിറ്റി രൂപീകരിക്കും.
സർക്കാരിന്റെ ഈ തീരുമാനം അഭിനന്ദനാർഹമാണെന്ന് കോടതി പറഞ്ഞു. എന്നാൽ സർക്കാർ ഉത്തരവിലെ പല കാര്യങ്ങളും പ്രയോഗികമല്ലെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ പറയുന്ന ചില കാര്യങ്ങൾ ശരിയാണെന്നും പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി

Top