കോവിഡ് ആശങ്കയിൽ രാജ്യം : ഇന്ന് രോഗം സ്ഥിരീകരിച്ചത് 38,079 പേർക്ക്; ആകെ രോഗ ബാധിതരിൽ 36 ശതമാനവും കേരളത്തിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം പൊതുവിൽ കുറഞ്ഞിട്ടുണ്ടെങ്കിലും അഞ്ച് സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. എന്നാൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

24 മണിക്കൂറിനിടെ 38,079 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 560 പേർ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം 43,916 പേരാണ് രോഗമുക്തി നേടിയത്.

രോഗമുക്തി നിരക്ക് 97.31 ശതമാനം ആയി. പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും അഞ്ചിൽ താഴെയായത് ആശ്വാസമായി. രാജ്യത്തെ ആക്ടീവ് കേസ് ലോഡ് 4,24,025 ആയി. ഇതുവരെ 3.01 കോടി ആളുകളാണ്.

രാജ്യത്തെ ആകെ രോഗബാധിതരുടെ 74.16 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 36.11 ശതമാനവും കേരളത്തിൽ നിന്നാണ്.13,750 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (7761), ആന്ധ്രാ പ്രദേശ് (2345), തമിഴ്‌നാട് (2312), ഒഡീഷ (2070) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഏറ്റവുമധികം മരണമടഞ്ഞവർ മഹാരാഷ്ട്ര (167), കേരളം (130) എന്നീ സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 42.12 ലക്ഷം ഡോസ് വാക്‌സിനാണ് നൽകിയത്. ഇതോടെ ആകെ 39.96 കോടി ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Top