കിടപ്പ് രോഗികൾക്കുള്ള വാക്‌സിൻ ഇനി വീടുകളിലെത്തി; സംസ്ഥാനത്ത് വാക്‌സിനേഷനുള്ള മാർഗനിർദ്ദേശം ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്ക് വീടുകളിൽ പോയി വാക്‌സിൻ നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നേരത്തെ 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

45 വയസിന് മുകളിലുള്ളവർക്കും ഇതേ മാർഗനിർദേശമനുസരിച്ച് വാക്‌സിൻ നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കുകയും അവർ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തേണ്ടതുമാണ്.

വാക്‌സിനെടുക്കാനുള്ള ഓരോ രോഗിയിൽ നിന്നും സമ്മതം വാങ്ങണം. വാക്‌സിനെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ.എസ്/സി.ബി.ഒ.എസ്.) പങ്കാളിത്തം ഇതിനായി ഉറപ്പാക്കാവുന്നതാണ്. എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥർക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാവുന്നതാണ്.

എല്ലാ വാക്‌സിനേഷൻ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി.പി.ഇ. സുരക്ഷാ മാർഗങ്ങളും കർശനമായി പാലിക്കണം. വാക്‌സിൻ നൽകിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കണം.

Top