കൊവിഡ് വാക്‌സിൻ എടുക്കുന്നവർക്ക് വന്ധ്യതയുണ്ടാകും: വാക്‌സിൻ എടുക്കുന്നവർ ഭയക്കേണ്ട കാര്യമില്ല; പ്രതിരോധത്തിൽ ബോധവത്കരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: ലോകം മുഴുവൻ ആകാംഷയോടെയാണ് കൊവിഡ് വാക്‌സിൻ ഉത്പാദനത്തിനായി കാത്തിരുന്നത്. രാജ്യം മുഴുവൻ കാത്തിരുന്ന ആ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ എത്തിയപ്പോൾ കാത്തിരുന്നത് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളായിരുന്നു. വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കിനെ തകർക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ശ്രമം.

രാജ്യത്തെ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്നുകോടി പേർക്കാണ് ആദ്യഘട്ടത്തിൽ കൊവിഡ് വാക്‌സിൻ നൽകുന്നത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും 16നാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ആണ് രാജ്യത്ത് ആദ്യഘട്ടത്തിൽ വാക്‌സിനേഷനായി ഉപയോഗിക്കുന്നത്.

എന്നാൽ, ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി വാക്‌സിനെതിരെ വ്യാജപ്രചാരണവും സജീവമായിരിക്കുന്നത്. ഈ വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. ഈ പ്രചാരണങ്ങൾക്കെല്ലാം സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴി മറുപടി നൽകിയിരിക്കുകയാണ് രാജ്യത്തെ ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. ഇതിനിടെ കൊവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ.

കൊവിഡി വാക്‌സിൻ സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന വാർത്തകൾ കേന്ദ്രമന്ത്രി നിഷേധിച്ചു. ട്വിറ്ററിലൂടയായിരുന്നു വാക്‌സിനെക്കുറിച്ചുള്ള സംശയങ്ങൾക്കുള്ള ഡോ.ഹർഷവർദ്ധന്റെ മറുപടി. സാധാരണ മറ്റു വാക്‌സിനുകൾക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ മാത്രമേ കൊവിഡ് വാക്‌സിനും ഉണ്ടാകൂ. ചെറിയ പനി, ശരീര വേദന എന്നിവ കൊവിഡ് വാക്‌സിൻ എടുത്താൽ ഉണ്ടാകും.എന്നാൽ അത് ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിൻ കാരണം സ്ത്രീകളിലും പരുരഷൻമാരിലും വന്ധ്യത ഉണ്ടാകും എന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു, സർക്കാർ ഉൾപ്പെടെയുള്ള ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ളവ അല്ലാതെ വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

Top