സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി. ർ
വാക്‌സിൻ എടുത്തവർ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ല. രോഗം വന്നാലും രൂക്ഷത കുറയുമെന്ന് മാത്രം.
വാക്‌സിൻ എടുത്തവരിലും രോഗബാധയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇതിന് പുറമെ ഇവർ ചിലപ്പോ രോഗ വാഹകർ ആകാം.
അതേസമയം സെക്രട്ടറിയേറ്റിൽ ഈ മാസം 31 മുതൽ സെക്രട്ടേറിയറ്റിൽ 50 ശതമാനം ജീവനക്കാർ ഹാജരാവാണം.നിയമസഭ നടക്കുന്നതിനാൽ അണ്ടർ സെക്രട്ടറിമാർ മേലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശുപത്രികളിൽ പോകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സർക്കാരിന്റെ ഇ സജ്ഞീവനി ആപ്പ് വഴി ടെലിമെഡിസൻ സൗകര്യം ഉപയോഗപ്പെടുത്തി ചികിത്സ തേടേണ്ടതാണ്. മുഖ്യമന്ത്രി പറഞ്ഞു.