പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; വ്യാപാരിയെ വെടിവച്ചു കൊന്നു റയില്‍വേ ട്രാക്കിലെറിഞ്ഞു

ആല്‍വാര്‍: രാജ്യത്ത വീണ്ടും പശുക്കൊല. ഗോ സംരക്ഷണത്തിന്റെ പേരില്‍ വ്യാപാരിയെ അക്രമികള്‍ വെടിവച്ചുകൊന്നു. കൊലപാതകം തിരച്ചറിയാതിരിക്കാന്‍ മൃതദേഹം റയില്‍വേ ട്രാക്കിലെറിഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും കര്‍ശന നിലപാടു സ്വീകരിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഇതേ വിഷയത്തില്‍ വീണ്ടും അരുംകൊല നടന്നത്.

രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലുള്ള പ്രദേശത്താണ് പശുവ്യാപാരിയെ ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ വെടിവച്ചു കൊന്നത്. ട്രെയിന്‍ തട്ടിയാണ് അപകടമെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചതായും ആക്ഷേപമുണ്ട്. കൊല്ലപ്പെട്ട പശുവ്യാപാരിയുടെ സഹായികളായ രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലുള്ള ഗോവിന്ദ് ഗാഥിലാണ് ഗോസംരക്ഷണത്തിന്റെ പേരിലുള്ള അരുംകൊല അരങ്ങേറിയത്. നവംബര്‍ പത്തിനു നടന്ന സംഭവം ഇന്നാണ് പുറത്തായത്. ഹരിയാനയിലെ മേവത്തില്‍നിന്ന് രാജസ്ഥാനിലെ ഭരത്പുരിലേക്ക് പശുക്കളുമായി പോകുകയായിരുന്ന ഉമ്മര്‍ മുഹമ്മദും സഹായികളുമാണ് ആക്രമിക്കപ്പെട്ടത്. വഴിമധ്യേ തടസ്സം തീര്‍ത്ത ജനക്കൂട്ടം പിന്നീട് അതിക്രമത്തിന് മുതിരുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ പൊലീസ് അധികാരികള്‍ തയാറായില്ല. അതേസമയം, വെടിയേറ്റാണ് ഉമ്മര്‍ കൊല്ലപ്പെട്ടതെന്ന് മറ്റു ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇയാളുടെ മൃതദേഹം ഷേര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മറിന് ഭാര്യയും എട്ടു മക്കളുമുണ്ടെന്നാണ് വിവരം.

ഉമ്മറിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ആള്‍ക്കൂട്ടം വാഹനത്തില്‍നിന്ന് എടുത്തെറിഞ്ഞെങ്കിലും പരുക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. ഇവര്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് സൂചന. അതേസമയം, ജനക്കൂട്ടം ഉമ്മറിനെ ആക്രമിക്കുന്ന സമയത്ത് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നുവെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തി. ജനക്കൂട്ടത്തെ തടയാനോ പിരിച്ചുവിടാനോ അവര്‍ ഒന്നും ചെയ്തില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

Top