
ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരമാണ് പാര്‍ടി നല്‍കിയിരിക്കുന്നതെന്ന് സിപിഐ എം രാജ്യസഭ സ്ഥാനാര്‍ഥി എ എ റഹീം.
വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്നും, അതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ടെന്നും റഹീം പറഞ്ഞു.
രാജ്യത്തെ പാര്‍ലമെന്റ് വളരെ പ്രധാനപ്പെട്ട ഒരു സമരകേന്ദ്രമായി മാറിയിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള വലിയ പോരാട്ടത്തിന് പാര്‍ലമെന്റിലേക്ക് എത്താനുള്ള അവസരം പൂര്‍ണമായി രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുതന്നെ വിനിയോഗിക്കും.
രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രധാനപ്പെട്ട പ്രക്ഷോഭവും സമരവും തൊഴിലില്ലായ്മക്കെതിരെയാണ്. യുവജനതയെ ബാധിക്കുന്ന തൊഴിലില്ലായ്മ, തൊഴില്‍ സ്ഥിരതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റിന് മുന്നില്‍ സംസാരിക്കാനും ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമുള്ള അവസരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ആ ചുമതല ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുമെന്നും റഹീം പറഞ്ഞു.