മലപ്പുറം: താനൂര്‍ ഇന്നും സംഘര്‍ഷ മേഖലയായി തുടരുകയാണ്. സിപിഐ-മുസ്ലീംലീഗിന്റെ പോര് നൂറുകണക്കിന് പേരെയാണ് ദുരന്തത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സംഭവിച്ച സംഘര്‍ഷത്തില്‍ 17 വീടുകളാണ് അക്രമി സംഘം തകര്‍ത്തത്.
മൂന്ന് പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. അക്രമം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഉറങ്ങാന്‍ പോലുമാകാതെ ദിവസങ്ങള്‍ കഴിച്ച് കൂട്ടുകയാണ് ഉണ്ണ്യാലിലെ സാധാരണക്കാരായ ജനങ്ങള്‍.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തോടെയാണ് സിപിഐഎം ലീഗ് സംഘര്‍ഷങ്ങളുടെ സ്ഥിരം വേദിയായി താനൂര്‍ ഉണ്ണ്യാല്‍ മേഖല മാറിയത്. ഒരിടവേളക്ക് ശേഷം ഞായറാഴ്ച മേഖലയില് വീണ്ടും സംഘര്‍ഷം അരങ്ങേറി. അക്രമം ഭയന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.സംഘര്‍ഷം നേരില്‍ കണ്ടതിന്റെ ആഘാതത്തില്‍ നിന്നും പല കുട്ടികളും ഇനിയും മുക്തരായിട്ടില്ല.അക്രമ സാധ്യത കണക്കിലെടുത്ത് ഉണ്ണ്യാലില്‍ വന് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.