സി.പി.എമ്മിന് തിരിച്ചടികള്‍ ?മനോജ് വധക്കേസിനു പുറകെ ലാവലിനും അരിയില്‍ ഷുക്കൂര്‍ കേസും; കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗല്‍ഭനായ സി.പി.എം ജില്ലാ സെക്രട്ടറി അറസ്റ്റിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വീണ്ടും ഇരട്ട പ്രഹരം പോലെ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് തലവേദനയായി അരിയില്‍ ഷുക്കൂര്‍ കേസും. ഈ കേസില്‍ ഹൈക്കോടതി നല്‍കിയിരുന്ന സ്റ്റേ പിന്‍വലിച്ചതോടെ ഇനി വിചാരണ നടക്കും. കേസില്‍ പ്രതികളായിരുന്ന പി ജയരാജന്‍, ടി വി രാജേഷ് അടക്കമുള്ളവര്‍ വിചാരണ നടപടികള്‍ നേരിടേണ്ടി വരും. പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരുള്‍പ്പെടെ 33 പേരാണു പ്രതിപ്പട്ടികയിലുള്ളത്. നേരത്തെ ഹൈക്കോടതി നല്‍കിയിരുന്ന സ്റ്റേ ആണ് ഇപ്പോള്‍ നീക്കിയത്. കേസില്‍ തങ്ങളെ അകാരണമായി പ്രതിചേര്‍ത്തെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും നല്‍കിയ ഹരജിയില്‍ വിചാരണ സ്റ്റേ ചെയ്യുകയായിരുന്നു. ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജിലെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയില്‍ ഇടംനേടുമെന്ന് ഏതാണ്ട് വ്യക്തമായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പാര്‍ട്ടിക്കും കോടതിയുടെ തീരുമാനം കനത്ത തിരിച്ചടിയായി മാറിയിരിക്കയാണ്.

മനോജ് വധക്കസില്‍ ഗൂഡാലോചനക്കേസില്‍ ചോദ്യം ചെയ്യാനായി സിബിഐ സംഘം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ ജയരാജനും പാര്‍ട്ടിയും എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയായിരുന്നു. സിബിഐക്ക് മുന്നില്‍ ഹാജരാകാതെ കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് ജയരാജന്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരികയും നവകേരള മാര്‍ച്ചുള്‍പ്പെടെ നടത്തി ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയായിരുന്ന സിപിഎം നേതൃത്വത്തിന് ഇരു കേസുകളിലും പാര്‍ട്ടിയുടെ ഉന്നത നേതാവായ ജില്ലാ സെക്രട്ടറി തന്നെ പ്രതിക്കൂട്ടിലെത്തിയ സാഹചര്യം കനത്ത വെല്ലുവിളിയായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012 ഫെബ്രുവരിയിലാണ് അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിചാരണയിലൂടെ കൊല ചെയ്യപ്പെട്ടു എന്ന കേസുണ്ടാകുന്നത്. ലീഗുകാര്‍ അക്രമം നടത്തിയ അരിയില്‍ സന്ദര്‍ശിച്ച പി. ജയരാജന്‍, ടി. വി രാജേഷ് എന്നീ സിപിഎം നേതാക്കളെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പ്രതികാരമായിട്ടാണ് കോളിളക്കമുണ്ടായ പാര്‍ട്ടി വിചാരണ നടത്തി സിപിഎം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിച്ചത്. ഈ കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായിരുന്നു. 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ജയരാജന്‍ ജാമ്യത്തിലിറങ്ങിയത്.
കഴമ്പില്ലാത്ത കുറ്റാരോപണങ്ങളുടെ പേരില്‍ വിചാരണ തുടരുന്നത് തങ്ങള്‍ക്ക് അപരിഹാര്യമായ നഷ്‌ടമുണ്ടാക്കുമെന്നും തലശേരി സെഷന്‍സ് കോടതി പരിഗണിക്കുന്ന കേസില്‍ തുടര്‍നടപടി തടയണമെന്നും ആവശ്യപ്പെട്ട് ടി.വി. രാജേഷ് എം.എല്‍.എ, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണു ജസ്‌റ്റിസ് വി. കെ. മോഹനന്‍ വിചാരണ തടഞ്ഞ് ഉത്തരവിട്ടത്.
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം സിബിഐ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് ജയരാജന് മുന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഷുക്കൂര്‍ കേസുകൂടി വരുന്നത്. രാഷ്ട്രീയമായി സിപിഎമ്മിന് ലഭിക്കുന്ന മറ്റൊരു തിരിച്ചടിയാകുകയാണ് ഷുക്കൂര്‍ കേസ്.
ഷുക്കൂര്‍ കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കാളിയായതായി പോലീസ് കണ്ടെത്തിയ പി.ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഇരുവരും ഉള്‍പ്പെടെ 33 പ്രതികളാണ് കേസി ലുണ്ടായിരുന്നത്. 2013 ആഗസ്ത് 1 ന് 118-ാം വകുപ്പ് പ്രകാരം ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും കേസന്വേഷിക്കുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. 26 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ച ജയരാജന്‍ ജയില്‍മോചിതനാവുകയായിരുന്നു. കേസില്‍ ജയരാജന്‍ 32-ാം പ്രതിയും ടി.വി.രാജേഷ് എംഎല്‍എ 33-ാം പ്രതിയുമാണ്. ഇരുവരും നല്‍കിയ ഹരജിയില്‍ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് കമാല്‍പാഷ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചത്. കേസ് റദ്ദാക്കണമെന്നുള്ള ജയരാജന്റെ ഹരജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ അസുഖമായതിനാല്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. സമയം കോടതി അനുവദിച്ചെങ്കിലും വിചാരണ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് നീക്കം ചെയ്യുക.യായിരുന്നു.
ആര്‍എംപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് തൊട്ടുപിന്നാലെ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടന്ന ഷുക്കൂര്‍ വധം ഏറെ വിവാദമായിരുന്നു. അരിയില്‍ പ്രദേശത്ത് നിന്ന് കിലോമീറ്ററുകളോളം ഷുക്കൂറിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുടരുകയും പരസ്യവിചാരണ നടത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് കൊലയാളി സംഘം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.Pinarayi vijayan k

ഇന്നലെ സി.പി.എമ്മിനേയും പിണറായി വിജയനേയും ലക്ഷ്യം വെച്ച് ലാവലിന്‍ കേസില്‍ ഉപഹര്‍ജി നല്‍കിയിരുന്നു.പിണറായി വിജയനെ വെറുതെ വിട്ട നടപടി ശരിയല്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കി.അഡ്വക്കേറ്റ് ജനര്‍ല്‍ ടി ആസഫലിയാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി റിവിഷന്‍ ഹര്‍ജി നല്‍കിയത്.പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌കോടതി വിധി തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദം.ഇനി ലാവ്‌ലിന്‍ കേസില്‍ പുതിയ ഹര്‍ജിക്കൊന്നും സാധുതയില്ലെന്ന നിയമ സെക്രട്ടറിയുടെ നിയമോപദേശം മറികടന്നാണ് സര്‍ക്കാരിന്റെ നടപടി.കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലെന്നിരിക്കെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം ആക്ഷേപം.പിണറായിക്കെതിരായി വിചാരണ പോലും വേണ്ടെന്ന് പറഞ്ഞാണ് കോടതി മുന്‍പ് കേസ് തള്ളിയത്.പുതിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാദം നിലനില്‍ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.അതേസമയം ലാവ്‌ലിന്‍ എല്ലാ തിരഞ്ഞെടുപ്പ് സമയത്തേയും കോണ്‍ഗ്രസ്സിന്റെ തുറുപ്പ് ചീട്ടാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇപ്പോഴത്തേത് രാഷ്ട്രീയ പ്രേരിതനീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ല, തെളിവുകള്‍ പലതും കീഴ്കോടതി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലിയാണ് ഹരജി നല്‍കിയത്.മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയെ വെറുതെ വിട്ടതിനെതിരെ 2014ല്‍ സി.ബി.ഐയും ക്രൈം നന്ദകുമാറും ഇടതുസംഘടനാ മുന്‍ നേതാവും മുന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറുമായ കെ.ആര്‍. ഉണ്ണിത്താനും ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരും കക്ഷി ചേര്‍ന്നിട്ടുണ്ട്. ഈ അപ്പീല്‍ വേഗത്തില്‍ പരിഗണിക്കണമെന്നാണ് ഉപഹരജിയിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Top