തിരുവനന്തപുരം : 28 തവണ മാറ്റി വച്ച ലാവ്ലിൻ കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധി എതിരായാൽ ഇടത് മുന്നണിയ്ക്ക് ഭരണം ലഭിച്ചാലും പിണറായി മാറി നിന്നേക്കും. 28 തവണ മാറ്റി വച്ച കേസ് തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കെയാണ് നിർണ്ണായകമായ തീരുമാനവുമായി സി.പി.എം രംഗത്ത് എത്തിയിരിക്കുന്നത്. പിണറായി മുഖ്യമന്ത്രിയായില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മറ്റു പേരുകൾ സി.പി.എം ഇപ്പോൾ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ ഷൈലജ ടീച്ചറിൻ്റെ പേരിനാണ് ഇപ്പോൾ സി.പി.എം മുഖ്യമന്ത്രി സ്ഥാനത്തിന് പ്രഥമ പരിഗണ നൽകുന്നത്. പിണറായിയുടെ വിശ്വസ്ത എന്നത് തന്നെയാണ് ഈ സ്ഥാനത്തേയ്ക്ക് കെ.കെ ശൈലജയെ പരിഗണിക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.
ഇത് കൂടാതെ പരിഗണിക്കുന്ന പേരുകളിൽ ഒന്ന് എം.വി ഗോവിന്ദൻ മാസ്റ്ററുടേതാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്നത് തന്നെയാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്ന്. കണ്ണൂർ ലോബിയിലെ രണ്ടാം നിര നേതൃത്വത്തിലെ വിശ്വസ്തൻ എന്നതും ഇദ്ദേഹത്തിൻ്റെ പേര് പരിഗണിക്കുന്നതിന് ഇടയാക്കുന്നത്.
ഇത് കൂടാതെ യുവ എം.എൽ.എമാരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെങ്കിൽ ആദ്യം നറക്കു വീഴുക എം.സ്വരാജിനാവും. തൃപ്പൂണിത്തുറയിൽ നിന്ന് വിജയിച്ചാൽ പിണറായി മാറി നിന്നാൽ സ്വരാജിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പോലും പരിഗണിക്കുന്നുണ്ട് സി.പി.എം.