ചരിത്രം ഇനി റോണോയ്‌ക്കൊപ്പം: സുവര്‍ണ ബൂട്ടില്‍ നിന്നു പിറന്നത് അഞ്ഞൂറാം ഗോള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കരിയരിലെ അഞ്ഞൂറാം ഗോള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാല്‍മോയ്‌ക്കെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച റൗളിന്റെ റെക്കോര്‍!ഡിനും ഒപ്പമെത്തി.
റയലില്‍ റൊണാള്‍ഡോയുടെ ഗോള്‍സമ്പാദ്യം 322 ആയി. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ ജയിച്ചു.തുടര്‍ച്ചയായ രണ്ടാം ജയം നേടിയ റയലിന്റെ അടുത്ത എതിരാളികള്‍ പിഎസ്ജിയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്ക് ആദ്യജയം.
മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ജര്‍മ്മന്‍ ടീമായ വൂള്‍ഫ്‌സ്ബര്‍ഗിനെ തോല്‍പ്പിച്ചു.യുവാന്‍ മാറ്റയും ക്രിസ് സ്‌മോളിംഗും ആണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി ഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ജയിച്ചു 90ആം മിനിറ്റില്‍ പെനാല്‍റ്റി സ്‌പോട്ടില്‍ നിന്ന് സെര്‍ജിയോ അഗ്വേറോ നേടിയ ഗോളിലാണ് സിറ്റി രക്ഷപ്പെട്ടത്.
മറ്റ് മത്സരങ്ങളില്‍ പിഎസ്ജി, യുവന്റസ് ക്ലബ്ബുകള്‍ ജയിച്ചപ്പോള്‍, അത് ലറ്റിക്കോ മാഡ്രിഡിനെ ബെന്‍ഫിക്ക തോല്‍പ്പിച്ചു.

Top