യൂറോയിലെ ഗോൾവേട്ടക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ…റൊണാള്‍ഡോ മറികടന്നത് ഒരു കൂട്ടം റെക്കോർഡുകൾ

പാരീസ് :യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍ ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഹംഗറിക്കെതിരെ രണ്ടുഗോളടിച്ചപ്പോൾ പല നേട്ടങ്ങളാണ് റോണോയെ തേടിയെത്തിയത്. കളിക്കാനിറങ്ങിയതോടെ അഞ്ച് യൂറോകപ്പുകളിൽ കളിക്കുന്ന ആദ്യതാരമെന്ന റെക്കോർഡ് താരം സ്വന്തം പേരിലാക്കി.പെനാൽട്ടിയിലൂടെ ആദ്യഗോളടിച്ചപ്പോൾ അടുത്ത ചരിത്രം. യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളടിച്ചയാൾ. യൂറോയിലെ പത്താംഗോൾ. മിഷേൽ പ്ലാറ്റീനിയുടെ 9ഗോളെന്ന ചരിത്രമാണ് റൊണാൾഡോ തിരുത്തി കുറിച്ചത്. ഗോളെണ്ണത്തിൽ രണ്ടക്കം തികയ്ക്കുന്ന ആദ്യതാരമെന്ന നേട്ടവും ഒപ്പം ചേർന്നു.

ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കൊപ്പം മറ്റ് ചില റെക്കോർഡുകളും മത്സരത്തിൽ റൊണാള്‍ഡോ സ്വന്തമാക്കി‌. അഞ്ചു യൂറോ കപ്പിൽ കളിക്കുന്ന ആദ്യ താരം (2004ൽ പോർച്ചുഗൽ ആതിഥേയത്വം വഹിച്ച യൂറോ കപ്പ് മുതൽ പിന്നീട് നടന്ന എല്ലാ യൂറോ ചാമ്പ്യൻഷിപ്പുകളിലും കളിച്ചാണ് റോണോ ഈ റെക്കോർഡിലെത്തിയത്), അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുന്ന ആദ്യ താരം, യൂറോ കപ്പിലെ എക്കാലത്തെയും ടോപ് സ്കോറർ(11ഗോളുകൾ), ഏറ്റവും കൂടുതൽ യൂറോ കപ്പ് വിജയം നേടിയ താരം(12 വിജയം) എന്നിവയാണ് റൊണാൾഡോ തന്റെ പേരിലാക്കി മാറ്റിയത്. ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ പോർച്ചുഗലിനായി വല കുലുക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനെന്ന റെക്കോർഡും ഹംഗറിക്കെതിരായ മത്സരത്തിനിടെ റൊണാള്‍ഡോ സ്വന്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹംഗറിക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ മിഷേൽ പ്ലാറ്റീനിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്ന റോണാള്‍ഡോ പെനാൽറ്റിയിൽ നിന്ന് ഹംഗറി വല കുലുക്കി യൂറോയിലെ ഗോൾവേട്ടയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു‌. പിന്നീട് ഒരു ഗോൾ കൂടി നേടി യൂറോ കപ്പിലെ തന്റെ മൊത്തം ഗോൾ നേട്ടം 11 ആക്കി ഉയർത്താനും പോർച്ചുഗീസ് കപ്പിത്താനായി.

നേരത്തേ, 2004ൽ രണ്ടും 2008ൽ ഒന്നും 2012ലും കിരീടമണിഞ്ഞ 2016ലും മൂന്നും ഗോൾ വീതം റൊണാൾഡോ നേടിയിരുന്നു. തുടരെ അഞ്ച് യൂറോകപ്പിലും ഗോളടിക്കുന്ന ആദ്യതാരവുമായി ക്രിസ്റ്റ്യാനോ.ഹംഗറിക്കെതിരെ രണ്ടാംഗോളുമടിച്ച റോണോ യൂറോ ഗോൾനേട്ടം പതിനൊന്നാക്കി.106 ഗോളോടെ പോർച്ചുഗലിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമെന്ന നേട്ടവും ഇനി ക്രിസ്റ്റ്യാനോക്കൊപ്പം.അവസാന 10 മിനിട്ടിലായിരുന്നു ആവേശകരമായ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.

Top