രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ശ്രീശാന്ത്; ‘സുന്ദരനും ആരോഗ്യവാനുമായ ആണ്‍കുട്ടി ജനിച്ചിരിക്കുന്നു’ വെന്ന് ടീറ്റ്വര്‍ പോസ്റ്റ്

തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് സന്തോഷത്തിലാണ് ഇപ്പോള്‍. വീണ്ടും കണ്‍മണി പിറന്നു. രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്. ഇന്ന് രാവിലെയായിരുന്നു ശ്രീശാന്തിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

കഴിഞ്ഞ വര്‍ഷമാണ് ശ്രീശാന്തിന്റെ ഭാര്യ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കിയത്. ശ്രീ സന്‍വികയെന്നാണ് മകളുടെ പേര്. സുന്ദരനും ആരോഗ്യവാനുമായ ആണ്‍കുട്ടി ജനിച്ചിരിക്കുന്നു എന്നാണ് ശ്രീശാന്ത് ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴവിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും ഔട്ടായ ശ്രീ ഇപ്പോള്‍ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ശ്രീയും നിക്കി ഗല്‍റായിയും മുഖ്യകഥാപാത്രങ്ങളാകുന്ന ടീം ഫൈവ് എന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

Top