
ചാത്തന്നൂര്‍: ഗ്യാസ് ഏജന്‍സിയില്‍ ബഹളം ഉണ്ടാക്കിയതിന്റെ പേരില്‍ യുവാവിനെ ഗ്യാസ് ഏജന്‍സിയിലെ പിക്കപ്പ് വാന്‍ ഇടിച്ച് കൊലപ്പെടുത്തി. നെടുമ്പന പള്ളിമണ്ണില്‍ ആകാശാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച നാലരടോയെയാണ് സംഭവം.
ഗ്യാസ് ഏജന്‍സിയിലെത്തി ആകാശ് ബഹളം വച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ ആകാശിനെ ഭികരമായി മര്‍ദ്ദിച്ച് ഓടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. വീണ്ടും സ്ഥലത്തെത്തിയ ആകാശ് ഏജന്‍സിയുടെ ഗ്ലാസ് അടിച്ചു തകര്‍ത്തു എന്നാണ് ആരോപണം. തുടര്‍ന്ന് ഇവിടെ നിന്നും മടങ്ങിയ ആകാശിനെ വൈകീട്ട് റോഡില്‍ വാഹനത്തില്‍ പിന്‍തുടര്‍ന്ന് എത്തി ഇടിച്ച് വീഴ്ത്തുകയായിരുന്നു.
കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗ്യാസ് ഏജന്‍സി ഉടമയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പള്ളിമണ്‍ ജംഗ്ഷനില്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു.
പിക്കപ്പ് വാനിടിച്ച് കൊല്ലപ്പെട്ട പള്ളിമണ്‍ പനവൂര്‍ ചരുവിള വീട്ടില്‍ ആകാശിന്റെ (20) മൃതദേഹവുമായാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ രാത്രി ഏഴേ മുക്കാലോടെ മൃതദേഹം പള്ളിമണില്‍ എത്തിച്ചാണ് ഉപരോധം നടത്തിയത്. കൊല്ലപ്പെട്ട ആകാശിന്റെ കുടുംബത്തിന് 25 ലക്ഷം രൂപാ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും ഗ്യാസ് ഏജന്‍സി ഉടമയെ കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യണമെന്നും കെ.പി.എം.എസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടത്തിലെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരും പൊലീസ് കമ്മിഷണറുമെത്തി ഉറപ്പ് നല്‍കിയെങ്കില്‍ മാത്രമേ ഉപരോധം അവസാനിപ്പിക്കൂ എന്ന നിലപാടില്‍ രാത്രി വൈകിയും പ്രതിഷേധം തുടരുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആകാശിനെ പിക്കപ്പ് വാന്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എല്‍.രാജന്‍, സെക്രട്ടറി ബിജു, കെ.ആര്‍.മധുസൂദനന്‍ ലെറ്റിഷ, രാഹുല്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദിന്‍, മുന്‍ പ്രസിഡന്റ് പ്രസന്ന രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാദ്ദ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധം രാത്രി വൈകി അവസാനിപ്പിച്ചത്.