കാണാതായ മകളെ അന്വേഷിച്ചിറങ്ങിയ പിതാവ് ഞെട്ടി; മകള്‍ കുഞ്ഞിനും കാമുകനുമൊപ്പം സുഖവാസം

മംഗളൂരു: മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച പിതാവ് വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. 21 കാരിയായ മകള്‍ മറ്റൊരാളുമായി കുട്ടികളുമായി താമസിക്കുകയാണെന്ന വിവരമാണ് പിതാവ് അറിഞ്ഞത്. മാംഗ്ലൂര്‍ നഗരത്തില്‍ ബൊക്ക പട്ടണത്ത് താമസിക്കുന്ന പിതാവാണ് ഈ മാസം 18ന് ബര്‍ക്കെ പൊലീസില്‍ പരാതിയുമായി എത്തിയത്.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന മകള്‍ ദസറ അവധിക്ക് നാട്ടില്‍ വരുമെന്ന് ഈ മാസം ഏഴിന് അറിയിച്ചിരുന്നെന്നും പത്തുദിവസം കഴിഞ്ഞിട്ടും മകളെക്കുറിച്ച് വിവരം ഇല്ലെന്നുമാണ് പരാതി. മകളെ കാണാതിരുന്നതിലുള്ള ആശങ്ക കൊണ്ടാണ് പിതാവ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊബൈല്‍ ടവറിനെ ആധാരമാക്കിയുള്ള പൊലീസിന്റെ അന്വേഷണം എത്തിയത് ബാംഗ്ലൂരിലെ ലോഡ്ജിലായിരുന്നു. അവിടെ എത്തിയപ്പോഴാണ് കഥയിലെ സസ്പെന്‍സ് വെളിയില്‍ വന്നത്. പൊലീസ് കണ്ടത് കുഞ്ഞിനും കാമുകനും ഒപ്പം കഴിയുന്ന യുവതിയെയാണ്. കൂടെയുണ്ടായിരുന്ന ആളെ വിവാഹം ചെയ്തതായാണ് യുവതിയുടെ മൊഴി. എന്നാല്‍, ബംഗളൂരുവില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന മകള്‍ വിവാഹിതയായതും കുഞ്ഞിന്റെ അമ്മയായതും മംഗളൂരുവിലുള്ള വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

Top