സംസ്‌കാരം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് ശേഷം പരേതന്‍ തിരിച്ചെത്തി; ഞെട്ടലില്‍ വീട്ടുകാര്‍, വെട്ടിലായി പോലീസ്

പുല്‍പ്പള്ളി: രണ്ടാഴ്ച്ച മു്മ്പ സംസ്‌കാരം നടത്തിയ ആള്‍ കണ്‍മുന്നില്‍. വയനാട് പുല്‍പ്പള്ളിയിലാണ് നാടിനെയും പോലീസിനെയും ഞെട്ടിച്ച് പരേതന്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പ് വീട്ടുകാര്‍ സംസ്‌കാരച്ചടങ്ങ് നടത്തിയ പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാംകുന്നേല്‍ സജിയാണ് ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ച് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. താന്‍ മരിച്ചെന്ന് ചിത്രീകരിച്ച് ഭൂസ്വത്ത് തട്ടിയെടുക്കാനായിരുന്നു ബന്ധുക്കളുടെ ഉദ്ദേശമെന്ന് സജി ആരോപിച്ചതോടെ ബന്ധുക്കള്‍ ശരിക്കും വെട്ടിലാകുകയും ചെയ്തു. അപ്രതീക്ഷിതമായ ട്വിസ്റ്റ് വന്നതോടെ സജിയുടേതെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ക്കും കെമാറിയ മൃതദേഹം ആരുടേതെന്ന് അറിയാന്‍ പോലീസും വെട്ടിലായി.
13ന് കര്‍ണാടകയിലെ എച്ച്.ഡി. കോട്ട വനാതിര്‍ത്തിയില്‍ കണ്ട അഴുകിയ മൃതദേഹത്തിന്റെ പരിസരത്തുനിന്നു കിട്ടിയ ചെരുപ്പ് സജിയുടേതിന് സമാനമായിരുന്നു. ഒരു കാല് നേരത്തേ ഒടിഞ്ഞിരുന്നെന്നും കമ്പിയിട്ടിരുന്നെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും യോജിച്ചു. അതോടെ മൃതദേഹം സജിയുടേതെന്ന് ഉറപ്പിച്ചു. പോലീസ് മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതോടെ മൃതദേഹം കഴിഞ്ഞ 16-ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കുകയും ചെയ്തു.

തേക്കനാംകുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകനാണു സജി(47). അവിവാഹിതന്‍. ജോലിക്കെന്നു പറഞ്ഞ് മൂന്നു മാസത്തോളം മുമ്പ് വീട്ടില്‍നിന്നു പോയ ഇയാളെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിച്ചില്ല. ഇങ്ങനെയുള്ള യാത്രകള്‍ പതിവായതിനാല്‍ ബന്ധുക്കള്‍ കാര്യമായി അന്വേഷിച്ചതുമില്ല. രിച്ചതാരാണെന്ന് അറിയാനായി കര്‍ണാടകയിലെ െബെരകുപ്പ പോലീസും പുല്‍പ്പള്ളി പോലീസും അന്വേഷണം നടത്തുന്നതിനിടെ യാദൃച്ഛികമായി പുല്‍പ്പള്ളി സ്റ്റേഷനിലെത്തിയ സജിയുടെ സഹോദരന്‍ ജിനേഷ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് അറിഞ്ഞു. ഉടന്‍ മാതാവ് ഫിലോമിനയെ കൂട്ടിക്കൊണ്ട് മോര്‍ച്ചറിയിലെത്തി. ഇക്കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ പനമരത്തുവച്ച് സജിയെ കണ്ടു ഞെട്ടി. അപ്പോഴാണു താന്‍ മരിച്ചെന്നും മൃതദേഹം സംസ്‌കരിച്ചെന്നും സജി അറിഞ്ഞത്! വേഗം വീട്ടിലെത്തി. സജി തിരിച്ചെത്തിയ വിവരം ബന്ധുക്കള്‍ ബീച്ചനഹള്ളി പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് തുടര്‍നടപടി സ്വീകരിക്കാനായി പോലീസ് ജില്ലാ കലക്ടറുടെ അനുമതി തേടിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top