മല കയറില്ല, സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും ദീപ രാഹുല്‍ ഈശ്വര്‍

പ്രായഭേദമന്യേ ശബരിമലയില്‍ സ്തീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ടെലവിഷന്‍ അവതാരകയും നടിയുമായ ദീപ രാഹുല്‍ ഈശ്വര്‍. ഒരു കാരണവശാലും മല കയറില്ല, പടി ചവിട്ടില്ല. സ്ത്രീ പ്രവേശനത്തിനെതിരെ പോരാടുക തന്നെ ചെയ്യും. ആര്‍ട്ടിക്കിള്‍ 25 ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ദീപ പറയുന്നു. സ്ത്രീ പ്രവേശനത്തെ ശക്തമായി എതിര്‍ത്ത് രംഗത്തുള്ള താഴമണ്‍ തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിന്റെ പത്‌നി കൂടിയാണ് ദീപ.

തമിഴ്നാട് ജെല്ലിക്കെട്ട് വിധിക്കെതിരേ പോരാടിയത് പോലെ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ പോരാടും. ആചാരങ്ങളെയും വിശ്വാസങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ശബരിമല തന്ത്രികുടുംബാഗം രാഹുല്‍ ഈശ്വറിനൊപ്പം ഭാര്യ കൂടിയായ ദീപ വ്യക്തമാക്കുന്നു. സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കും. എല്ലാ മത വിഭാഗങ്ങളുടെയും സഹായം തേടണം- ദീപ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണം തുടരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും തന്ത്രികുടുംബവും പന്തളം രാജകുടുംബവും സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു.

കോടതി വിധി അംഗീകരിക്കുന്നുവെങ്കിലും നിലവിലുള്ള ആചാരത്തിന് വിരുദ്ധമായതിനാല്‍ നിരാശാജനകമാണെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. സ്ത്രീകള്‍ പ്രവേശിക്കുന്നതോടുകൂടി ഒരുപാട് ആചാരങ്ങള്‍ മാറ്റേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

41 ദിവസത്തെ വൃതാനുഷ്ഠാനത്തോടുകൂടിയാണ് ഭക്തന്മാര്‍ വരേണ്ടത്. സ്ത്രീകള്‍ വരുമ്പോള്‍ അങ്ങനെ പറയാന്‍പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും തന്ത്രി പറഞ്ഞു. സ്ത്രീകള്‍കൂടി എത്തുന്നതോടെ അവിടെ എത്തുന്നവരുടെ എണ്ണം അധികമാകും. ഇപ്പോള്‍തന്നെ പുരുഷന്മാര്‍ക്ക് പോലും അവിടെ വരാനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. ഇത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. സ്ത്രീകളെക്കൂടി ഉള്‍ക്കൊള്ളേണ്ടിവരുമ്പോള്‍ അതേക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top