അര്‍ജന്റീനയില്‍ നിന്നു ഡീഗോ വരുന്നു; പൂനെ സിറ്റിയില്‍ കളിക്കാന്‍

പുണെ: മുന്‍ സ്പാനിഷ് ക്ളബ് താരം അര്‍ജന്‍റീനയുടെ ഡീഗോ കൊളോട്ടോ ഐ.എസ്.എല്‍ ക്ളബ് പുണെ സിറ്റി എഫ്.സിയില്‍. അര്‍ജന്‍റീന അണ്ടര്‍ 20 ടീമംഗമായിരുന്ന ഡീഗോ സ്പാനിഷ് ക്ളബുകളായ എസ്പാന്യോള്‍, ഡിപോര്‍ടീവ ലാ കൊരൂന ക്ളബുകളുടെ ഡിഫന്‍ഡറായിരുന്നു. 2008 എഫ്.എ കപ്പില്‍ ഇംഗ്ളീഷ് ടീം കാഡിഫ് സിറ്റിയെ റണ്ണറപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

കഴിഞ്ഞ മൂന്ന് സീസണായി ലാ ലിഗ ക്ളബിനൊപ്പമായിരുന്ന ഡീഗോയുടെ വരവ് പുണെ പ്രതിരോധത്തിന് കരുത്താകും. എസ്പാന്യോളിനുവേണ്ടി നൂറോളം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഡീഗോ 2008 മുതല്‍ 12 വരെ ഡിപോര്‍ടീവയുടെ താരമായിരുന്നു. ഇതിനിടെ വായ്പാടിസ്ഥാനത്തില്‍ ഇംഗ്ളീഷ് ക്ളബുകള്‍ക്കുവേണ്ടിയും കളിച്ചു. 2001 യൂത്ത് ചാമ്പ്യന്‍ഷിപ്പിലാണ് ദേശീയ കുപ്പായത്തില്‍ കളിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top