കടുത്ത പ്രതിഷേധത്തിനിടെ കുട്ടിക്കുറ്റവാളിക്ക് മോചനം.. നി‌ര്‍ഭയയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ കൂട്ടബലാത്സംഗക്കേസിലും കൊലപാതകത്തിലും പ്രതിയായ കുട്ടിക്കുറ്റവാളിയെ തടവില്‍നിന്നു വിട്ടു. സുരക്ഷാ കാരണങ്ങളാല്‍ ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് പേരുവെളിപ്പെടുത്താത്ത ഒരു സന്നദ്ധ സംഘടനയുടെ ഭാരവഹികള്‍ക്കൊപ്പമാണയച്ചിരിക്കുന്നത്. ഇയാളുടെ മോചനത്തിനെതിരേയുള്ള പരാതി ഇന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് കേള്‍ക്കും.അതിനിടെ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതിനെതിരെ ഇന്ത്യാ ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇരയായ ജ്യോതി സിംഗി​ന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത് .

DELIHI-GANG-RAPEമോചനത്തിനെതിരെ ഇന്നലെ തലസ്ഥാനത്ത് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യാഗേറ്റില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളടക്കം ആയിരത്തോളം എബിവിപി പ്രവര്‍ത്തകരെ ദല്‍ഹി പോലീസ് ക്രൂരമായി കൈകാര്യം ചെയ്തു. അതേസമയം, നിര്‍ഭയ കേസില്‍ ജനവികാരം ഇളക്കി രാഷ്ട്രീയ മുതലെടുപ്പു നടത്തിയ കേജ്‌രിവാളിന്റെയും എഎപിയുടെയും നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുട്ടിക്കുറ്റവാളിക്ക് തയ്യല്‍മെഷീനും 10,000 രൂപയും നല്‍കുമെന്നായിരുന്നു കേജ്‌രിവാളിന്റെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടും ക്രൂരകൃത്യത്തിന് പതിനേഴാം വയസ്സില്‍ അറസ്റ്റിലായ ഇയാള്‍ മൂന്നുവര്‍ഷം നിരീക്ഷണ ഭവനത്തിലെ തടവു ശിക്ഷയ്ക്കു ശേഷം ഇരുപതാം വയസിലാണ് പുറത്തിറങ്ങിയത്. യുപിയിലെ ബദൗന്‍ സ്വദേശിയായ ഇയാള്‍ക്ക് സ്വന്തം വീട് സുരക്ഷിത താവളമല്ലെന്നു വിലയിരുത്തിയാണ് എന്‍ജിഒയോടൊപ്പം അയച്ചതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. മോചനം പ്രതിഷേധക്കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നു വിലയിരുത്തി ഇന്ത്യാ ഗേറ്റിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടിക്കുറ്റവാളി ജയില്‍മോചിതനാകുന്നതിനെതിരെ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ശനിയാഴ്ച അര്‍ധരാത്രി സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കുറ്റവാളിക്ക് ഇപ്പോള്‍ 20 വയസാണെന്നും അതിനാല്‍ പ്രായപൂര്‍ത്തിയായതാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എ. കെ. ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങുന്ന സുപ്രീംകോടതി അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

മോചനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് ശനിയാഴ്ച കേസ് രാത്രിതന്നെ പരിഗണിക്കണമെന്ന് അറിയിച്ചെങ്കിലും സുപ്രീം കോടതി തള്ളി. പ്രതിയെ സ്വതന്ത്രമായി വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാലിവാള്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിനേയും സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ചീഫ് ജസ്റ്റിസ്ഹര്‍ജി വെക്കേഷന്‍ ബഞ്ചിന് കൈമാറുകയായിരുന്നു. അതിനിടെയാണ് കാലാവധി കഴിഞ്ഞതിനാല്‍ ഇയാളെ മോചിപ്പിച്ചത്. പ്രതിയുടെ മനോനിലയില്‍ മാറ്റം വന്നിട്ടില്ല, സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്ന കുറ്റവാളിയുടെമാനസിക നിലയെകുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് ജുവനൈല്‍ ഹോമിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ നിര്‍ഭയ (ജ്യോതി സിങ്)യുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോചനം തടയാനോ ഈ വിഷയത്തില്‍ പ്രതികരിയ്ക്കാനോ ഇത്ര വൈകിയതെന്തുകൊണ്ടാണെന്ന് നിര്‍ഭയയുടെ അച്ഛന്‍ ബദ്‌രി സിങ് ചോദിച്ചു.
പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ ജ്യോതി സിംഗിന്രെ ബന്ധുക്കളടക്കം നിരവധി പേര്‍ പ്രതിഷേധവുമായി ഞായറാഴ്ച ഉച്ചയോടെ രാജ്പഥില്‍ തടിച്ചുകൂടുകയായിരുന്നു. ജുവനൈല്‍ പ്രതിയെ മോചിപ്പിക്കുന്നതിനു പകം തൂക്കിലേറ്റണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുട്ടിക്കുറ്റവാളിയെ വിട്ടയയ്ക്കാനുള്ള നടപടിയില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ലെന്നും ഞങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് അദ്ദേഹത്തോട് വീണ്ടും ആവശ്യപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും ജ്യോതിയുടെ മാതാവ് പറഞ്ഞു.

Top