സുനന്ദ പുഷ്‌കര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നു; ശരീരത്തില്‍ 15 പരിക്കുകളുണ്ടെന്നും ഡല്‍ഹി പോലീസ്

മുന്‍കേന്ദ്രമന്ത്രിയും എഴുത്തുകാരനും കോണ്‍ഗ്രസ്‌ നേതാവുമായ ശശി തരൂര്‍ എംപിയുമായുള്ള ദാമ്പത്യജീവിതത്തില്‍ സുനന്ദ പുഷ്‌കര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഡല്‍ഹി പോലീസ്. ശശി തരൂര്‍ ഇവരെ പീഡിപ്പിച്ചിരുന്നതായും ഇതാണ് സുനന്ദയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് റോസ് അവന്യു കോടതിയെ അറിയിച്ചിരിക്കുന്നത്.

സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വിഷത്തിന്‍റെ സാന്നിധ്യമാണെന്നും അവരുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം പരിക്കേറ്റ അടയാളങ്ങള്‍ കണ്ടെത്തിയെന്നും പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനോട് അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. കൈത്തണ്ട, കൈ, കാല് തുടങ്ങിയ ഭാഗങ്ങളിലാണ് പരിക്ക് കണ്ടെത്തിയതെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് പ്രകാരം നിലവില്‍ കേസില്‍ ജാമ്യത്തിലിരിക്കുന്ന ശശി തരൂര്‍ എംപിക്കെതിരെ ഐപിസി 498-എ , ഐപിസി 306 എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. കേസ്‌ 31ന്‌ വീണ്ടും പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top