ഡല്‍ഹി പ്രീ പോള്‍:ബിജെപിയും ആം ആദ്‌മിയും ഒപ്പത്തിനൊപ്പം;കോണ്‍ഗ്രസിനു ക്ഷീണം

delhi_elec_copyന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡിഐഎച്ച്‌ ന്യൂസ്‌ നടത്തിയ പ്രീ പോള്‍ സര്‍വേയില്‍ ബിജെപിക്കും ആം ആദ്‌മി പാര്‍ട്ടിക്കും നേട്ടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്‌ ഇത്തവണയും കരകയറില്ലെന്ന സൂചനയാണ്‌ ലഭിക്കുന്നത്‌. ഡല്‍ഹിയിലെ 70 നിയമസഭാ മണ്‌ഡലങ്ങളിലെ 1470 വോട്ടര്‍മാരെ നേരില്‍ക്കണ്ടു ആറു ദിവസം കൊണ്ടു തയ്യാറാക്കിയതാണ്‌ സര്‍വേ ഫലം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നിങ്ങള്‍ എങ്ങിനെ കാണുന്നു, ആരാണ്‌ ഏറ്റവും നല്ല മുഖ്യമന്ത്രി സ്ഥാനാര്‍ഥി, ഏതു പാര്‍ട്ടിക്കു നിങ്ങള്‍ വോട്ടു ചെയ്യും, നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെ, ഇപ്പോഴത്തെ കേന്ദ്ര ഭരണം എങ്ങിനെ, പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രി തുടങ്ങിയ ചോദ്യങ്ങളാണ്‌ ഉന്നയിച്ചത്‌.
നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിയെ പിന്‍തുണക്കും എന്ന ചോദ്യത്തിനു മിക്ക ആളുകളും ബിജെപി എന്ന ഉത്തരമാണ്‌ നല്‍കിയത്‌. എന്നാല്‍, ഈ പിന്‍തുണ സീറ്റിന്റെ കാര്യത്തില്‍ ബിജെപിക്കു ലഭിച്ചിട്ടുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്‍തൂക്കം ഇപ്പോഴും ചെറുതായി നിലനില്‍ക്കുന്നു. എന്നാല്‍ നേരിയ മുന്‍തൂക്കം മാത്രമാണ്‌ ബിജെപിക്കു ഇപ്പോഴും ഉള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെയും തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസിനു ഇനിയും കരകയറാന്‍ സാധിച്ചിട്ടില്ലെന്നും സര്‍വേയിലെ ആദ്യ ഫലങ്ങള്‍ സൂചന നല്‍കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

DELHI-2015-dih news
സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേര്‍ ബിജെപിയെ കണ്ണടച്ചു പിന്‍തുണയ്ക്കുമ്പോള്‍, ആം ആദ്‌മി പാര്‍ട്ടിക്കു 40 ശതമാനത്തിന്റെ പിന്‍തുണ ലഭിക്കുന്നുണ്ട്‌. 11 ശതമാനത്തിന്റെ മാത്രം പിന്‍തുണയാണ്‌ കോണ്‍ഗ്രസിനു ഇപ്പോഴുള്ളത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ആം ആദ്‌മി പാര്‍ട്ടി ഏറെ മുന്നിലേക്കു പോയപ്പോള്‍, കോണ്‍ഗ്രസ്‌ ഏറെ താഴേക്കു പോയി.
പാര്‍ട്ടി                –        സീറ്റ്‌ (2015)
ബിജെപി                    44 ശതമാനം
ആം ആദ്‌മി                40 ശതമാനം
കോണ്‍ഗ്രസ്‌              11 ശതമാനം
മറ്റുള്ളവര്‍                    05 ശതമാനം

ആം ആദ്‌മി ആഹ്‌ളാദിക്കാന്‍ ഏറെ

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ പ്രസക്തി നഷ്‌ടമായതായി പ്രചാരണമുണ്ടായ ആം ആദ്‌മി പാര്‍ട്ടിയുടെ തിരിച്ചു വരവിനു ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്‌ വേദിയാകുമെന്നാണ്‌ ഡിഐഎച്ച്‌ ന്യൂഡിന്റെ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌. 31 മുതല്‍ 36 വരെ സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള പോരാട്ടത്തില്‍ ആം ആദ്‌മി ബിജെപിക്കൊപ്പം നില്‍ക്കുമെന്ന സര്‍വേ ഫലങ്ങളാണ്‌ ഇപ്പോള്‍ പുറത്തു വരുന്നത്‌. രാജ്യത്തെ ഏറെക്കുറെ എല്ലാ മണ്‌ഡലങ്ങളിലും മത്സരിച്ചു ഇരുപതില്‍ താഴെ സീറ്റുകളില്‍ മാത്രം വിജയിച്ച ആം ആദ്‌മി പാര്‍ട്ടി വര്‍ധിത വീര്യത്തോടെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തിരിച്ചെത്തുമെന്നാണ്‌ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. എല്ലാവര്‍ക്കും മെമ്പര്‍ഷിപ്പ്‌ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും ആം ആദ്‌മിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ബിജെപിക്കും സാധിക്കുന്നില്ല. കോണ്‍ഗ്രസിനെ പിന്‍തുണച്ച ജനവിഭാഗങ്ങള്‍ കൂടുതലും ആം ആദ്‌മിക്കു പിന്‍തുണ നല്‍കുന്നതിനാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. മോദിയ്ക്കു വോട്ടു ചെയ്‌ത മധ്യവര്‍ഗം പോലും ഡല്‍ഹിയില്‍ രക്ഷകനായി കേജ്‌രിവാളിനെയാണ്‌ പ്രതീക്ഷയോടെ നോക്കുന്നത്‌.

പാര്‍ട്ടി          –      സീറ്റ്‌ (2015)
ബിജെപി                31 36
ആം ആദ്‌മി             3136
കോണ്‍ഗ്രസ്‌             00 03

മോദിയില്‍ മമതയില്ല: മുഖ്യമന്ത്രി കേജ്‌രിവാള്‍ തന്നെ

മുഖ്യമന്ത്രി സ്ഥാനത്തേക്കു ഡല്‍ഹിക്കാര്‍ക്കു ഇപ്പോഴും പ്രിയങ്കരന്‍ അരവിന്ദ്‌ കേജ്‌രിവാള്‍ തന്നെയെന്നു സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മോദിയോടുള്ള മമത കുറഞ്ഞിട്ടില്ലെങ്കിലും ഡല്‍ഹിയിലെ ജനങ്ങള്‍ക്കു സംസ്ഥാനത്തെ ബിജെപിക്കാരോടു അത്ര പഥ്യം പോര. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പറ്റിയ നേതാവില്ലെന്നതാണ്‌ സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ഏറ്റവും വിശ്വാസ്യതയുള്ളതായി ബിജെപി കരുതുന്ന ഹര്‍ഷ്‌വര്‍ധന്റെ ജനപ്രീതിപോലും കുത്തനെ ഇടിഞ്ഞിരിക്കുന്നു. സതീഷ്‌ ഉപാധ്യയ്ക്കു വിജയ്‌ ഗോയങ്കലിനെപ്പോലെ നയിക്കാന്‍ കഴിയുന്നില്ല. വിജയ്‌ ഗോയങ്കലാകട്ടെ പാര്‍ട്ടിയില്‍ കൃത്യമായ സ്ഥാനങ്ങളില്ലാത്തതിനെ തുടര്‍ന്നു മാറി നില്‍ക്കുകയുമാണ്‌. ബിജെപി അനുഭാവികളാകട്ടെ പൊതുവില്‍ കിരണ്‍ ബേദിക്കു അനുകൂലമായാണ്‌ സര്‍വേയില്‍ സംസാരിച്ചതില്‍ ഏറെയും. എന്നാല്‍, അവരെ ബിജെപി മുന്നോട്ടു കൊണ്ടു വരില്ലെന്നാണ്‌ അണികളില്‍ ഏറെപ്പേരും വിശ്വസിക്കുന്നത്‌. ഇത്തരം ഒരു സാഹചര്യമുണ്ടായാല്‍ ഡോ.ഹര്‍ഷ്‌വര്‍ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇത്തരം ഒരു സാഹചര്യമില്ലായിരുന്നെങ്കില്‍ കിരണ്‍ ബേദി ഒരു പക്ഷേ അരവിന്ദ്‌ കേജ്‌രിവാളിനൊപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ഥിപട്ടികയില്‍ ഒന്നാമതെത്തിയേനെ.

kejriwal-maflarനയിക്കാന്‍ ഒരു നേതാവില്ലാത്തിന്റെ എല്ലാ അസ്വസ്ഥതകളും കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ പ്രകടമാണ്‌. ലഖ്‌വിയ്ക്കു എല്ലാ വിഭാഗം ജനങ്ങളുടെയും പിന്‍തുണയില്ല. മുന്‍ മുഖ്യമന്ത്രി കൂടിയായ ഷീലാ ദീക്ഷിതിനു ഒരു ജനവിഭാഗത്തിന്റെയും പിന്‍തുണയില്ലെന്നതാണ്‌ യാഥാര്‍ഥ്യം. അജയ്‌ മാക്കനാണ്‌ ഏകെ പിന്‍തുണയുള്ള നേതാവ്‌. പക്ഷേ, പ്രതീക്ഷകളുടെ ഭാരം ഒട്ടുമില്ലാത്തത്‌ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കാണാനുമുണ്ട്‌.

കേജ്‌രിവാള്‍ എന്ന ഒറ്റ നേതാവിനെ മുന്‍ നിര്‍ത്തിയാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പോരാട്ടമത്രയും. ജനങ്ങള്‍ വീണ്ടും കേജ്‌രിവാളിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. കേജ്‌രിവാളിന്റെ താരമൂല്യത്തെ തുടര്‍ന്നു അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും കേജ്‌രിവാള്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നു ഉറപ്പിച്ചു പറയുന്നു. വൈദ്യുതി ചാര്‍ജ്‌ പകുതി ആക്കുമെന്ന കേജ്‌രിവാളിന്റെ പ്രചാരണായുധം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മോദി വന്നെങ്കിലും സാധാരണക്കാരന്റെ അവസ്ഥയ്ക്കു മാറ്റമില്ലെന്ന കേജ്‌രിവാളിന്റെ പ്രചാരണത്തെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്‌. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം ആളുകളും കേജ്‌രിവാളിനെ പിന്‍തുണയ്ക്കുമ്പോള്‍, 24 ശതമാനം പേര്‍ കിരണ്‍ ബേദി മുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിക്കുന്നു. ഹര്‍ഷ്‌വര്‍ധനെ 12ശതമാനം പേര്‍ പിന്‍തുണയ്ക്കുമ്പോള്‍, കോണ്‍ഗ്രസ്‌ നേതാവ്‌ അജയ്‌ മാക്കനു 09 ശതമാനത്തിന്റെ പിന്‍തുണ മാത്രമാണ്‌ ഉള്ളത്‌.

മുഖ്യമന്ത്രിയുടെ പിന്‍തുണ ഇങ്ങനെ

അരവിന്ദ്‌ കേജ്‌രിവാള്‍            37 ശതമാനം
കിരണ്‍ ബേദി                          24 ശതമാനം
ഡോ.ഹര്‍ഷ്‌വര്‍ധന്‍               12 ശതമാനം
അജയ്‌ മാക്കന്‍                       09 ശതമാനം
സതീഷ്‌ ഉപാധ്യായ               05 ശതമാനം
വിജയ്‌ ഗോയല്‍                     02 ശതമാനം
ഷീലാ ദീക്ഷിത്‌                      02 ശതമാനം
മറ്റുള്ളവര്‍                                01 ശതമാനം
അഭിപ്രായമില്ല                       08 ശതമാനം

aap-modi

മോദിയുടെ നല്ല കാലം

ഭരണത്തിന്റെ ഹണിമൂണ്‍ കാലത്തില്‍ നരേന്ദ്രമോദി ഡല്‍ഹിക്കാരെക്കൊണ്ടു ചീത്തപ്പേരു കേള്‍പ്പിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും മോശം കാലമാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നല്ല മാര്‍ക്കാണ്‌ ഡല്‍ഹി സര്‍വേ ഫലം നല്‍കുന്നത്‌. 60 ശതമാനം പേരും മോദി ഭരണത്തെ അനുകൂലിക്കുമ്പോള്‍, 21 ശതമാനം പേര്‍ ഭരണത്തിന്റെ വിലയിരുത്തലിലേക്കു കടക്കാന്‍ സമയമായില്ലെന്ന അഭിപ്രായം പങ്കു വയ്ക്കുന്നു. 19 ശതമാനം പേര്‍ മാത്രമാണ്‌ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞിരിക്കുന്നത്‌.

അഭിപ്രായങ്ങള്‍ ഇങ്ങനെ
വളരെ നല്ലത്‌                 30 ശതമാനം
നല്ലത്‌                           15 ശതമാനം
കുഴപ്പമില്ല                      15 ശതമാനം
മോശം                          11 ശതമാനം
വളരെ മോശം                08 ശതമാനം
അഭിപ്രായമില്ല              21 ശതമാനം

പ്രസംഗങ്ങളും ഘര്‍ വാപ്‌സിയും കോട്ടമായി

ഘര്‍ വാപ്‌സി ചൂണ്ടിക്കാട്ടിയാണ്‌ പലരും ബിജെപിയുടെ പ്രതിഛായക്കു കോട്ടം തട്ടിയെന്നു അവകാശപ്പെടുന്നത്‌. പ്രഖ്യാപനങ്ങള്‍ മാത്രം മുഴച്ചു നില്‍ക്കുകയും പ്രവര്‍ത്തനങ്ങള്‍ കാണാതാകുകയും ചെയ്യുന്നതും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. നന്ദി പ്രമേയ ചര്‍ച്ചയില്‍ രാജീവ്‌ പ്രതാപ്‌ റൂഡി നടത്തിയ അഹങ്കാരം നിറഞ്ഞ പ്രസംഗത്തെയും വിമര്‍ശകര്‍ ആയുധമാക്കുന്നു. ഇതാണ്‌ ചത്തുകിടന്ന പ്രതിപക്ഷത്തെ ഉണര്‍ത്തിയതെന്നു വിമര്‍ശമാണ്‌ പ്രധാനമായി ഉയരുന്നത്‌.
അഭിപ്രായ ശതമാനം ഇങ്ങനെ

ഘര്‍ വാപ്‌സി                     80 ശതമാനം
വാഗ്‌ദാന ലംഘനം            11 ശതമാനം
രാജീവ്‌ പ്രതാപ്‌ റൂഡിയുടെ പ്രസംഗം 08 ശതമാനം
മറ്റുള്ളവ 05 ശതമാനം
അഭിപ്രായം ഇല്ലാത്തവര്‍ 09 ശതമാനം

പ്രതീക്ഷ മോദിയുടെ പ്രചാരണത്തില്‍

DELHI-PRE POLL dih newsമറ്റെല്ലാ തരംഗങ്ങള്‍ക്കും അപ്പുറമാണ്‌ മോദിയുടെ പ്രചാരണമെന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്‌. ബിജെപിയുടെ പ്രചാരണം ഉപരിപ്ലവം മാത്രമാണെന്നു വിശ്വസിക്കുമ്പോഴും, മോദി പ്രചാരണത്തിനിറങ്ങിയാല്‍ മറ്റു പാര്‍ട്ടികള്‍ ഭയപ്പെടുമെന്നു വിശ്വസിക്കുന്നതിനാണ്‌ ജനങ്ങള്‍ക്കു കൂടുതല്‍ താല്‌പര്യം. അതുകൊണ്ടു തന്നെ മോദി പ്രചാരണത്തിനിറങ്ങിയാല്‍ മാറ്റമുണ്ടാകുമെന്നു വിശ്വസിക്കുന്നവരുടെ എണ്ണം 62 ശതമാനമാണ്‌.

അഭിപ്രായ ശതമാനം
ശക്‌തിപ്പെടുത്തും 62 ശതമാനം
ഇല്ല 11 ശതമാനം
അഭിപ്രായമില്ല 27 ശതമാനം
കിരണ്‍ ബേദി മോദികൂട്ടുമോ..?

തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ മാറ്റിമറിക്കാന്‍ സാധ്യതയുള്ള പേരുകളില്‍ ഒന്നു മാത്രമാണ്‌ ഡല്‍ഹിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത്‌. 90 ശതമാനം വോട്ടുമായി കിരണ്‍ ബേദിയെ അവര്‍ പൂര്‍ണമായി പിന്‍തുണക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റി നിര്‍ത്തിയാണ്‌ ഈ ചോദ്യത്തിന്റെ ഉത്തരം തേടിയത്‌. കിരണ്‍ ബേദിവരികയും ബിജെപി സ്ഥാനാര്‍ഥിപട്ടിക പുറത്തിറങ്ങുകയും ചെയ്‌താല്‍ ഇപ്പോഴത്തെ ഉത്തരങ്ങള്‍ക്കു മാറ്റമുണ്ടാകാം.
അഭിപ്രായ ഫലം
കിരണ്‍ ബേദി         90 ശതമാനം
ഷീലാ ദിക്ഷിത്‌      02 ശതമാനം
അഭിപ്രായമില്ല       08 ശതമാനം

മോദിയും റാവുവും; വാജ്‌പേയിലും രാജീവുമില്ല

രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിനു ഡല്‍ഹിയിലെ വോട്ടര്‍ മാര്‍ മോദിയെയും, നരസിംഹ റാവുവിനെയും തിരഞ്ഞെടുത്തു. കോണ്‍ഗ്രസുകാരെയും ബിജെപിക്കാരെയും ഒരു പോലെ ദുഖിപ്പിച്ച്‌ രാജീവ്‌ ഗാന്ധിയെയും, വാജ്‌പെയിയെയും സര്‍വേ ഫലങ്ങള്‍ തള്ളിക്കളഞ്ഞു. നാല്‍പ്പതിനും അറുപതിനും പ്രായമുള്ള ആളുകളുടെ ഇടയില്‍ റാവുവിനാണ്‌ ഇപ്പോഴും സ്ഥാനം. ഇവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്‌ റാവുവാണെന്നു ഇവര്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രിമാരായ നെഹ്‌റുവും, ഇന്ദിരയും, രാജീവുമെല്ലാം വളരെ പിന്നിലാണ്‌. തങ്ങളുടെ ജീവിത ശൈലി തന്നെ മാറ്റിമറിച്ചത്‌ റാവുവും മോദിയുമാണെന്നു ഇവര്‍ വിശ്വസിക്കുന്നു.

അഭിപ്രായ ശതമാനം

നരേന്ദ്രമോദി                         30 ശതമാനം
പി.വി നരസിംഹറാവു           24 ശതമാനം
അടല്‍ ബിഹാരി വാജ്‌പേയി 22 ശതമാനം
ഇന്ദിരാ ഗാന്ധി                      12 ശതമാനം
മറ്റുള്ളവര്‍                               12 ശതമാനം

സര്‍വേയുടെ രണ്ടാം ഭാഗം അടുത്ത ആഴ്‌ച

Top