സുരേഷ് ഗോപിയെ മണ്ടനെന്ന് വിളിച്ച് വിനയന്‍; രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്നും വിനയന്‍

director-vinayan.jpg.image

രാഷ്ട്രീയത്തിലേക്ക് കടന്ന സുരേഷ് ഗോപിയെ മണ്ടനെന്ന് വിളിച്ച് സംവിധായയകന്‍ വിനയന്‍ എത്തി. സുരേഷ് ഗോപി ശുദ്ധനാണ്, അതേസമയം മണ്ടനാണെന്നും .വിനയന്‍ പരിഹസിച്ചു. ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബിഡി ദേവസിക്ക് വേണ്ടി പ്രസംഗിക്കുന്നതിടെയായിരുന്നു വിനയന്റെ ഈ അഭിപ്രായപ്രകടനം.

ഹെലികോപ്റ്റര്‍ കൊടുത്ത് കൊണ്ട് അതിലാണ് അദ്ദേഹത്തിന്റെ പ്രചരണമെന്നും വിനയന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്ന് വിനയന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഭരണാധികാരി എന്ന നിലയില്‍ ആദ്യം വളരെ പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ നമ്മുടെ സംസ്‌കാരം തന്നെ നഷ്ടപ്പെടുത്തി കഴിഞ്ഞെന്നും വിനയന്‍ പറഞ്ഞു.

Top