കാണിക്കവഞ്ചിക്ക് പകരം ക്ഷേത്രങ്ങളില്‍ ഇനി സൈ്വപിംഹ് മെഷീന്‍; നോട്ട് നിരോധനം ഇനി ഭക്തരെ ബാധിക്കില്ല !

ന്യൂഡല്‍ഹി: ഫുഡ്പാത്ത് കച്ചവടക്കാര്‍വരെ പേടിഎമ്മിലേയ്ക്കും മറ്റ് ഓണ്‍ലൈന്‍ ഇടപാടിലേയ്ക്കും മാറി നോട്ട് നിരോധനത്തെ മറികടക്കുമ്പോള്‍ എല്ലാവരെ ഞെട്ടിച്ച് മുന്നേറ്റമാണ് ചില ക്ഷേത്രങ്ങള്‍ നടത്തിയിരിക്കുന്നത്.

ഇതില്‍ ഏറ്റവും ആധുനിക മാര്‍ഗ്ഗം ഉപയോഗിച്ചിരിക്കുന്നത് ഛത്തീസ്ഗഡിലെ ക്ഷേത്രമാണ്. ഭക്തര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ സൈ്വപിംഗ് മെഷീന്‍ സ്ഥാപിച്ച് പുതിയവഴി തുറന്നിരിക്കുകയാണ് ക്ഷേത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഛത്തീസ്ഗഡിലെ ബഞ്ചാരി ക്ഷേത്രത്തിലാണ് സൈ്വപിംഗ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. കാണിക്കവഞ്ചിക്കു സമീപം വച്ചിരിക്കുന്ന സൈ്വപിംഗ് മെഷീന്‍ ഉപയോഗിച്ച് ഇവിടെയെത്തുന്ന ഭക്തര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തുക ക്ഷേത്രത്തിന് നല്‍കാന്‍ സാധിക്കൂം. പണമായി നല്‍കേണ്ടവര്‍ക്ക് പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്യാം

Top