ധോണിക്ക് ചീത്തപേരുണ്ടാക്കരുത്‌; സാക്ഷിക്കെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് ഭാര്യ സാക്ഷിയും മകള്‍ സിവയും. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍, ഇപ്പോള്‍ സാക്ഷി സോഷ്യല്‍ മീഡിയയില്‍ ചില വിമര്‍ശനങ്ങള്‍ക്ക് ഇരയായിരിക്കുകയാണ്. സാക്ഷിയുടെ വസ്ത്രധാരണത്തെക്കുറിച്ചാണ് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പ്രഫുല്‍ പട്ടേലിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിനിടെ സാക്ഷി ധരിച്ച ലെഹംഗയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

ചടങ്ങിന് ശേഷം സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ആളുകള്‍ കമന്റുകളുമായെത്തിയത്. നിങ്ങള്‍ ഒരുപാട് ബഹുമാനിക്കപ്പെടുന്നയാളാണ്. ഇത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ ധോണി നിങ്ങളെ അനുവദിക്കുന്നുണ്ടോ. അദ്ദേഹം എല്ലാം തികഞ്ഞൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഭാര്യയും അതുപോലെയാകണം. മറ്റുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ കാണിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ അതുപോലെയല്ല ഇങ്ങനെ പോകുന്നു കമന്റുകള്‍ നീണ്ട നിര. നിങ്ങള്‍ ധോണിയുടെ പേര് ചീത്തയാക്കരുതെന്നും ചിലരുടെ ഉപദേശമുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം ഫോളേവേഴ്‌സുള്ള സാക്ഷിക്ക് പിന്തുണയുമായി അവരുടെ ആരാധകരും രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വസ്ത്രത്തിന് എന്താണ് കുഴപ്പമെന്ന് ചോദിച്ച അവര്‍ ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ക്കാണ് ഈ പ്രശ്‌നമുള്ളതെന്നും         മറുപടി നല്‍കി. അതേസമയം, സാക്ഷി ധോണിയുടെ ജീവന് ഭീഷണിയുണ്ട് എന്നതിനെ തുടര്‍ന്ന് സാക്ഷി സിംഗ് റാവത്ത് ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു. പിസ്റ്റള്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ കയ്യില്‍ കരുതാനാണ് സാക്ഷി അനുമതി തേടിയിരിക്കുന്നത്. കാലതാമസമില്ലാതെ ലൈസന്‍സ് അനുവദിക്കാന്‍ അധികൃതരോട് സാക്ഷി ആവശ്യപ്പെട്ടിട്ടുണ്ട്. 2008ല്‍ ധോണി 9 മില്ലീമീറ്റര്‍ പിസ്റ്റള്‍ ആയുധങ്ങള്‍ക്ക് അപേക്ഷിച്ചിരുന്നു. 2010ല്‍ ധോണിക്ക് ആയുധ ലൈസന്‍സ് നല്‍കിയിരുന്നു. നിരവധി അനേഷണങ്ങള്‍ക്ക് ഒടുവിലാണ് ലൈസന്‍സ് നല്‍കിയത്.

Top