
കൊച്ചി :നടിയുടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ് പൊലീസ്. ഇതിനിടയിലാണ് ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റർ സമുച്ചയത്തിൽ കലാഭവൻ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചനകള്‍ കണ്ടെത്തിയത്. ഡി–സിനിമാസ് തിയറ്റർ ഉദ്ഘാടനം ചെയ്തതിന് ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവർക്കിടെ അഭിപ്രായ ഭിന്നതയുണ്ടാരുന്നുവെന്ന് സിബിഐയ്ക്കു രഹസ്യവിവരം ലഭിച്ചു. മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐ.
ചാലക്കുടിയില്‍ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാൻസ് തുക നൽകിയതും കലാഭവൻ മണിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേര് ‘ഡിഎം സിനിമാസ്’ എന്നായിരിക്കുമെന്ന് കലാഭവൻ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
ഈ സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാൽ മണിയുടെ നിർബന്ധപ്രകാരമാണു ചാലക്കുടിയിൽ സ്ഥലം കണ്ടെത്തിയത്. ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും തിയറ്റർ സമുച്ചയത്തിൽ ബെനാമി നിക്ഷേപമുള്ളതായി ആരോപണം ഉയരുന്നുണ്ട്.
ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി വ്യാജരേഖകള്‍ ചമച്ച് സ്വന്തമാക്കിയാണെന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെപേരില്‍ െൈഹക്കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണം ഭരണപക്ഷത്തെ പ്രബല കക്ഷി നേതാവും ഇപ്പോഴത്തെ മന്ത്രിയുമായ ആള്‍ ഇടപെട്ട് അട്ടിറിച്ചുവെന്നും ദിലീപിന് അനുകൂലമായ തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും ആരോപണം ഉയരുന്നുണ്ട്.