
അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ദിലീപ് പറയുന്നതിങ്ങനെ. അഗ്‌നിപഥങ്ങള്‍ കടന്നെത്തിയ പിണറായി വിജയന്‍ സാധാരണക്കാരന്റെ ജീവിതവ്യഥകള്‍ തൊട്ടറിഞ്ഞ വ്യക്തിയാണ് പിണറായിയെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സാധാരണക്കാരന്റെ സര്‍ക്കാരായിരിക്കും ഇതെന്നും ദിലീപ് പറഞ്ഞു.
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായി തീരുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായും അങ്ങനെയാകട്ടെയെന്ന് ആശംസിക്കുന്നതായും ദിലീപ് പറയുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തില്‍ നിന്നും ക്ഷണം ലഭിച്ചപ്പോള്‍ തീര്‍ച്ചയായും പങ്കെടുക്കും എന്നു പറഞ്ഞിരുന്നു.
അവിടെയെത്തിയപ്പോള്‍ വിജയത്തിനൊപ്പം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിലും പങ്ക് കൊണ്ടത് ഇരട്ടിമധുരമായി. പ്രശസ്ത താരം മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.