നടിയെ ആക്രമിച്ച കേസ് അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് .കുടുങ്ങുക ദിലീപും കാവ്യാ മാധവനും മാത്രം.സിനിമയിലെ മാഫിയക്കാരെ രക്ഷപ്പെടുത്താൻ ഉന്നത ഗൂഢാലോചന ?ഡി കമ്പനിയെ കുഴക്കുന്നതൊന്നും പുറത്ത് വരില്ല

കൊച്ചി: വമ്പൻ സ്രാവിന്റെ പേര് ഇനി സുനി പുറത്തുരില്ല. ആ തരത്തിൽ അന്വേഷണം നടത്തുകയുമില്ല. കാവ്യയെ മാഡമെന്ന് പറഞ്ഞ പൾസർ, പക്ഷേ അവർക്ക് ഗൂഢാലോചനയിൽ ബന്ധമില്ലെന്നും കൂട്ടിച്ചേർത്തിരുന്നു. ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയും ഭാഗമാണ്.മാഡം ആരെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞിട്ടും വമ്പൻസ്രാവിനേക്കുറിച്ച് പറയാതിരുന്നത് നിഗൂഢമാണ് .എന്നാൽ സുനി സൂചനപോലും നൽകാൻ തയ്യാറാവാത്തതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് സിനിമലോകത്ത് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.പിറ്റേന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കിയെങ്കിലും കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായില്ല. ജയിൽ മാറ്റം വേണമെന്നുള്ള സുനിൽകുമാറിന്റെ ആവശ്യം പരിഗണിച്ച് കോടതി ഇയാളെ വിയൂർ ജയിലേക്ക് മാറ്റുകയും ചെയ്തു. മാഡത്തെക്കുറിച്ചും വമ്പൻ സ്രാവിനെക്കുറിച്ചും ചോദിച്ചപ്പോൾ 30-ന് പറയാമെന്നുമായിരുന്നു അന്ന് സുനി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.

രഹസ്യമൊഴി നൽകുന്നതിനുള്ള നീക്കം പുരോഗമിക്കുന്നതായി സുനിൽകുമാറിന്റെ അഭിഭാഷകൻ അഡ്വ.ആളുരും സ്ഥിരീകരിച്ചിരുന്നു. 26-ന് ജയിലെത്തി താൻ സുനിൽകുമാറിനെ കാണുന്നുണ്ടെന്നും ഇതിന് ശേഷം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും ആഡ്വ.ആളൂർ വ്യക്തമാക്കുകയും ചെയ്തിരുന്നു.രഹസ്യമൊഴി നൽകുന്നതിൽ സുനിക്ക് താൽപര്യമുണ്ടെന്നും ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് സംമ്പന്ധിച്ച് യാതൊരുവിവരങ്ങളും പുറത്ത് വന്നിരുന്നില്ല. ഇന്നലെ ഇതേക്കുറിച്ചാരാഞ്ഞപ്പോൾ സാദ്ധ്യമായില്ല എന്നായിരുന്നു ആളൂരിന്റെ പ്രതികരണം. 30-ന് സുനിൽകുമാറിനെ പൊലീസ് എത്തിച്ചത് എറണാകുളം സി ജെ എം കോടതിയിലായിരുന്നു. ഈയവസരത്തിൽ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയിട്ടും വമ്പൻ സ്രാവിനെക്കുറിച്ച് സൂചനപോലും നൽകാൻ തയ്യാറായില്ല. ഇതിന് പിന്നിൽ സിനിമമേഖലയിലെ പ്രമുഖരുടെ ഇടപെടലുണ്ടെന്നാണ് പരക്കെ പ്രചരിക്കുന്ന വിവരം.രഹസ്യമൊഴി നൽകാൻ പൾസർ സുനിക്ക് കഴിയില്ലെന്ന വിലയിരുത്തലുമുണ്ട്. അങ്കമാലി കോടതിയിലാണ് രഹസ്യ മൊഴി നൽകാൻ ആലോചിച്ചത്. എന്നാൽ മുഖ്യ പ്രതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനോട് കോടതിക്ക് താൽപ്പര്യക്കുറവാണ് ഉള്ളത്. എന്തുണ്ടെങ്കിലും പ്രതിക്ക് പൊലീസിനോട് പറയാം. കേസ് അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലെ മൊഴി പൾസർ തന്നാൽ എല്ലാം പ്രശ്‌നമാകും. ദിലീപിനെതിരെ 90 ദിവസത്തിനുള്ള കുറ്റപത്രം നൽകാൻ പോലും പൊലീസിന് കഴിയാത്ത അവസ്ഥ വരും. അങ്ങനെ വന്നാൽ ദിലീപിന് ജാമ്യവും കിട്ടും. അതിനുള്ള തന്ത്രമാണോ പൾസറിന്റെ രഹസ്യ മൊഴിക്കുള്ള നീക്കമെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. ഇതിനിടെയാണ് പൾസർ തന്ത്രപരമായി വിയ്യൂരിലേക്ക് മാറിയതും.gghhjyku

ഈ സാഹചര്യത്തിൽ ദിലീപിലും അപ്പുണ്ണിയിലും മാത്രമായി ഗൂഢാലോചന അന്വേഷണക്കേസ് ഒതുങ്ങും. നാദിർഷാ പോലും ദിലീപിനെ സംഭവത്തിന് ശേഷം സഹായിക്കുകയാണ് ചെയ്തത്. നാദിർഷായ്ക്ക് പീഡനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനൊപ്പമാണ് വമ്പൻ സ്രാവിനെ വെറുതെ വിടുന്നതും. കേസ് അന്വേഷണം ഉടൻ പൂർത്തിയാക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം തയ്യാറാക്കലും തുടങ്ങും. കേസിൽ മാഡവും വമ്പൻസ്രാവും പിടിയാലാവാനുണ്ടെന്നും ഇതേക്കുറിച്ച് ആലൂവയിലെ വി ഐ പി പറഞ്ഞില്ലങ്കിൽ താൻ വെളിപ്പെടുത്തുമെന്നും പൾസർ സുനി കോടതിയിലെത്തിച്ചപ്പോൾ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഒരുമാസം മുമ്പായിരുന്നു ഈ വെളിപ്പെടുത്തൽ. പിന്നീട് കഴിഞ്ഞ 16-ന് ഇക്കാര്യം കോടതിയിൽ വെളിപ്പെടുത്തുമന്നും വാർത്ത പരന്നിരുന്നു.എന്നാൽ സുനിയെ അന്ന് പൊലീസ് ഹാജരാക്കിയത് എറണാകുളം സി ജെ എം കോടതിയിൽ ആയിരുന്നു.
ഇനിയുള്ള ചോദ്യം യുവ നടിയെ ആക്രമിച്ച കേസിലെ വമ്പൻസ്രാവ് പുറത്ത് വരുമോ ? ലോഹിതദാസിന്റെ നായികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് ഒതുക്കി തീർത്തവരുടെ ഇടപെടലാണ് വമ്പൻ സ്രാവിനേയും രക്ഷിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപും കാവ്യാ മാധവനും മാത്രം സിനിമാ മേഖലയിൽ നിന്ന് പ്രതികളായി ഒതുങ്ങുമെന്നും സൂചന .എല്ലാ ഒതുക്കി തീർക്കുന്നത് ഡി കമ്പനി ആണെന്നും ആരോപണം ഉണ്ട്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ്. ഗുൽഷനാണ് ദുബായിൽ ഇരുന്ന് കരുനീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ വമ്പൻ സ്രാവിനെ പൊക്കിയാൽ ഈ സാമ്പത്തിക ക്രമക്കേട് പോലും മറനീക്കി പുറത്തുവരും. അതുകൊണ്ട് ചില ഉന്നത ഇടപെടൽ നക്കുന്നുണ്ട്. വമ്പൻ സ്രാവ് പുറത്തുവരരുത്. ഇതിനൊപ്പം കാവ്യാ മാധവനെ അറസ്റ്റ് ചെയ്താലും ഉടൻ വിട്ടയയ്ക്കണം എന്നതാണ് ഇവരുടെ പ്രധാന വ്യവസ്ഥ. സർക്കാരിലെ ഉന്നതരയുടെ പിന്തുണയോടെയാണ് ഈ കളികളെന്നും സൂചയനുണ്ട്.
ദിലീപിന്റെ കൊട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടും പറഞ്ഞുറപ്പിച്ച ഒന്നരകോടി സുനിക്ക് ലഭിച്ചില്ല.അതിനാൽ സാമ്പത്തീക നേട്ടമുണ്ടാക്കുന്നതിനായി സുനിൽകുമാർ തട്ടിക്കൂട്ടിയ കഥാപാത്രങ്ങളാണ് മാഡവും വമ്പൻസ്രാവും എന്നും ലക്ഷ്യം നടപ്പിലാവാതെ വന്നതോടെയാണ് മാഡം കാവ്യയെന്ന് വെളിപ്പെടുത്തിയതെന്നുമാണ് ഒരുവിഭാഗം സിനമപ്രവർത്തകരുടെ നിഗമനം. കേസിലെ മുഴുവൻ കാര്യങ്ങളും സുനിൽകുമാർ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കിയ വമ്പൻസ്രാവ് പൊലീസ് ചോദ്യം ചെയ്തവരിൽ ഉൾപ്പെട്ടിരുന്നെന്നും അഡ്വ.ആളൂർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Top