കെഎസ്ആര്‍ടിസിയെക്കുറിച്ച് വാര്‍ത്തകളിലൂടെ ലഭിച്ച അറിവ് മാത്രം ;അടുത്ത ദിവസംതന്നെ ചുമതലയേല്‍ക്കുമെന്ന് നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ്

കൊച്ചി:തനിക്ക് വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് കെഎസ്ആ ര്‍ടി സിയെക്കുറിച്ചുള്ള തെന്ന് നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ്. കെഎസ്ആര്‍ടിസിയില്‍ എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകും. അടുത്ത ദിവസംതന്നെ ചുമതലയേല്‍ക്കുമെന്നും എം പി ദിനേശ് കൊച്ചിയില്‍ പറഞ്ഞു.

മുന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഒഴിവിലേക്കാണ് എംപി ദിനേശ് ഐപിഎസ് നിയമിതനായിരിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനൊടുവില്‍ മുഖ്യമന്ത്രിയും കൈ വിട്ടതോടെയായിരുന്നു തച്ചങ്കരിയുടെ സ്ഥാനചലനം.

Top