ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍താരം കാര്‍മാക്കര്‍ 23ാം പിറന്നാള്‍ ദിനം വീട്ടുതടങ്കലില്‍

Dipa-Karmakar

ഇന്ത്യന്‍ ജിംനാസ്റ്റിക്കില്‍ ചരിത്രം സൃഷ്ടിച്ചതിനു പിന്നാലെയാണ് ദിപാ കര്‍മാക്കറിന് മറ്റൊരു സന്തോഷം സുദിനം കൂടി വന്നെത്തിയത്. 23ാം പിറന്നാള്‍ നിറവിലാണ് ദീപ ഇപ്പോള്‍. എന്നാല്‍, ആഘോഷിക്കാന്‍ പോലകും ദീപയ്ക്ക് പറ്റില്ല. പിറന്നാള്‍ ദിനം ദീപ വീട്ടുതടങ്കലിലാണ്.

പരിശീലകന്‍ ബിശ്വേശ്വര്‍ നന്ദിയാണ് ദിപയെ ഒളിംപിക്സ് വില്ലേജില്‍ വീട്ടുതടങ്കലിലാക്കിയത്. ഈ മാസം 14 ന് നടക്കുന്ന ജിംനാസ്റ്റിക് ഫൈനല്‍ മുന്നില്‍ക്കണ്ടാണ് പരിശീലകന്റെ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ത്രിപുര സ്വദേശിയായ ദിപയ്ക്ക് ഇന്ന് ഇരുപത്തിമൂന്നാം ജന്‍മദിനമാണ്. പിറന്നാള്‍ ആംശസകളും സമ്മാനങ്ങളും സ്വീകരിക്കുന്നതിന് ദിപയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളില്‍ നിന്നുള്ള ആശംസ സ്വീകരിക്കാനേ ദിപയ്ക്ക് അനുവാദമുള്ളൂ.

Dipa5

ദിപയോടൊപ്പം ഇപ്പോള്‍ ഭാരോദ്വഹന താരം മീരാഭായ് ചാനു, പരിശീലകന്‍ നന്ദി എന്നിവര്‍ മാത്രമേ ഉള്ളൂ. ഇവരും മാതാപിതാക്കളും ഒഴികെ മറ്റാര്‍ക്കും ദിപയെ കാണാനോ സംസാരിക്കാനോ അനുവാദം ഇല്ല. യോഗ്യതാ റൗണ്ടില്‍ എട്ടാം സ്ഥാനത്തോടെ ജിംനാസ്റ്റിക്സ് ഫൈനല്‍ റൗണ്ടിലേക്ക് കടന്ന ദിപയില്‍ നിന്നും ഇന്ത്യ ഉറപ്പായും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷകള്‍ കാക്കുന്നതിന് വേണ്ടിയാണ് പരിശീലകന്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

ദിപയുടെ മൊബൈല്‍ ഫോണില്‍ നിന്നും സിംകാര്‍ഡ് നീക്കം ചെയ്തതായി പരിശീലകന്‍ ബിശ്വേശ്വര്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് മാത്രമേ അവളോട് സംസാരിക്കാന്‍ അനുവാദം ഉള്ളൂ. അവളുടെ ശ്രദ്ധ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു

കഴിഞ്ഞ ദിവസമാണ് ദിപ കര്‍മാക്കര്‍ ഇന്ത്യയ്ക്ക് വേണ്ടി ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒളിംപ്ക്സിന് തന്നെ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റ് എന്ന ബഹുമതിയും ദിപയ്ക്ക് സ്വന്തം. നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ ഒളിംപിക്സ് ജിംനാസ്റ്റിക്സിന് യോഗ്യത നേടിയത്.

Top