ചാരുംമൂട്: വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിന് മുന്‍പ് തന്നെ ഡിസ്‌കണക്ഷന്‍ നോട്ടീസുമായി വാട്ടര്‍ അതോറിറ്റി. പാലമേല്‍ ആതികാട്ടുകുളങ്ങര തൊട്ടതുവടക്കേതില്‍ അബ്ദുല്‍ ഹക്കിം, വാലുതുണ്ടില്‍ അബ്ദുല്‍ ജലീല്‍, തൊട്ടതുവടക്കേതില്‍ സബീദാമ്മാള്‍ എന്നിവര്‍ക്കാണ് വാട്ടര്‍ അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചത്.
വാട്ടര്‍ കണക്ഷന് ഇവര്‍ നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നു. കൊറോണ വൈറസ് കാലമായതിനാല്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞതിനു ശേഷമേ കണക്ഷന്‍ ലഭിക്കുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ തിങ്കളാഴ്ച്ചയാണ് കണക്ഷന്‍ നല്‍കുന്നതിനുള്ള ജോലിക്ക് ജീവനക്കാര്‍ എത്തിയത്. എന്നാല്‍ തൊഴിലാളികള്‍ പണി നടത്തിക്കൊണ്ടിരുന്നപ്പോള്‍ തന്നെ ബില്ലുമായി ജീവനക്കാരനും എത്തി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


