ദൈവം സ്വപ്‌നത്തിലെത്തി വെളിപ്പെടുത്തല്‍ നടത്തി; മുന്‍സിപ്പല്‍ അധികൃതര്‍ റോഡ് വെട്ടിപ്പൊളിച്ച് മണിക്കൂറുകളോളം യാത്ര തടസപ്പെടുത്തി

ദൈവങ്ങളെയും അവരുടെ അരുളപ്പാടുകളെയും ഒക്കെ ആളുകള്‍ സ്വപ്‌നം കാണുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിന്നാലോ? അതും ഉത്തരവാദിത്തമുള്ള അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍.

തെലങ്കാനയിലാണ് ആധുനിക ഇന്ത്യയുടെ മുഖം മൂടി വലിച്ച് കീറുന്ന സംഭവം ഉണ്ടായത്. ശിവഭക്തനായ ലഖന്‍ മനോജ് എന്ന വ്യക്തിയുടെ സ്വപ്‌നത്തില്‍ എത്തിയായിരുന്നു ശിവന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഹൈദരാബാദ് വാറങ്കല്‍ റോഡിലെ ഒരു സ്ഥലത്ത് മണ്ണിനടയില്‍ ശിവലിംഗം ഉണ്ടെന്നാണ് ദൈവം സ്വപ്‌നത്തിലെത്തി വെളിപ്പെടുത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. ഇവിടെയുള്ള ശിവലിംഗം കണ്ടെത്തണമെന്നും, ശിവലിംഗം കണ്ടെത്തുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്നും ദൈവം സ്വപ്‌നത്തില്‍ വന്ന് പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, സ്ഥലത്തെ മുന്‍സിപ്പല്‍ അധികൃതരും ലഖന്‍ മനോജിന്റെ സ്വപ്നത്തെ വിശ്വസിക്കുകയും നാഷണല്‍ ഹൈവേയില്‍ റോഡ് പൊളിച്ച് മണ്ണ് മാറ്റി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.. സ്വപ്‌നങ്ങളില്‍ ദൈവം തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട പല കാര്യങ്ങളും പറയാറുണ്ടെന്നാണ് പലരും അവകാശപ്പെടുന്നത്. അങ്ങിനെ സ്വപ്‌നത്തില്‍ വന്ന് ദൈവം ഒരു വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ മണിക്കൂറുകളോളമാണ് നാഷണല്‍ ഹൈവേയിലെ ഗതാഗതം തടസപ്പെട്ടത്.

മൂന്ന് വര്‍ഷം മുന്‍പ് മുതലാണ് ലഖന്‍ മനോജ് ഈ സ്വപ്‌നം കാണാന്‍ തുടങ്ങിയത്. പിന്നീടങ്ങോട്ട് എല്ലാ തിങ്കളാഴ്ചയും ഈ സ്ഥലത്തേത്തി ഓരോ പൂജകള്‍ നടത്തിവന്നു. തിങ്കളാഴ്ച ഇവിടെ മണ്ണ് മാറ്റി തെരച്ചില്‍ നടത്തുന്നതിന് മുന്‍പും വലിയ പൂജകള്‍ നടത്തിയിരുന്നു. ആകാംക്ഷയോടെ ഗ്രാമവാസികളും തെരച്ചിലിനായി കൂടി. എന്നാല്‍ 20 അടി കുഴിച്ചിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഗതാഗതവും വലിയ തോതില്‍ സ്തംഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു.

Top