
കോഴിക്കോട്: കൂടത്തായി കൊലക്കേസുകളിൽ പ്രതിയായ ജോളി ജോസഫിനെതിരെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ് ജോളി. ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയക്കും. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്‍റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ് ജോളി. ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയക്കും. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്. എന്നാൽ ഈ രണ്ടു മരണങ്ങൾ ഉൾപ്പെടെ ഇരുവരുടെയും കുടുംബത്തിൽ നടന്ന ആറു മരണവും കൊലപാതകമാണെന്ന് 2019 ഒക്ടോബറിൽ പൊലീസ് കണ്ടെത്തി. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.
ജോളിയുടെ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ, ഷാജുവിന്‍റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 നും 2016 നും ഇടയിൽ കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ വിഷം കലർത്തി നൽകി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. മരണ സമയത്ത് സംശയമൊന്നും ഇല്ലാതിരുന്നതിനാൽ പോസ്റ്റുമോർട്ടം ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. റോയി തോമസിന്‍റെ സഹോദരൻ നൽകിയ പരാതിയിലാണ് പിന്നീട് അന്വേഷണം നടത്തുന്നതും മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നതും.
ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ഒരാൾ കട്ടപ്പനയിൽ അറസ്റ്റിൽ. തോപ്രാംകുടി സ്വദേശി റ്റിൻസൺ എബ്രാഹമിനേയാണ് തൊടുപുഴ പോലീസും കട്ടപ്പന ഡി വൈ എസ് പി യുടെ പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. കേസിലെ രണ്ട് പ്രതികൾ ഒളിവിലാണ്. ശാന്തൻപാറ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിലാണ് റ്റിൻസൺ അറസ്റ്റിലായത്. ഒളിവിൽ ആയിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാന്തൻപാറ സ്വദേശിയെ യുവതിയുടെ ഫോൺ ഉപയോഗിച്ച് പ്രതികൾ തൊടുപുഴയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിൽ എത്തിയയാളെ മൂന്നു പേരും കൂടി ബന്ദിയാക്കി 4000 രൂപയും, മൊബൈൽ ഫോണും, സ്കൂട്ടറും കൈക്കലാക്കി. തുടർന്നാണ് ശാന്തൻപാറ സ്വദേശി പോലീസിൽ പരാതി നൽകിയത്.
കേസിൽ ഉൾപ്പെട്ട തൊടുപുഴ കരിമണ്ണൂർ സ്വദേശി അർജുൻ, മൈലക്കൊമ്പ് സ്വദേശി അഖിൽ എന്നിവർ ഒളിവിലാണ്. അഖിൽ വാടകയ്ക്ക് എടുത്ത തൊടുപുഴ മൈലകൊമ്പിലെ വീട്ടിൽ വച്ചാണ് തട്ടിപ്പ് നടത്തിയത്. ഒളിവിലുള്ള പ്രതികളെ പിടികൂടുവാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു. ഈ രണ്ടു മരണങ്ങൾ കൂടാതെ ഇരുവരുടെയും കുടുംബത്തിൽ നടന്ന നാലു മരണങ്ങൾ കൂടി കൊലപാതകമാണെന്ന് 2019 ഒക്ടോബറിൽ പൊലീസ് കണ്ടെത്തി. എല്ലാത്തിനും പിറകിൽ ജോളിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ജോളിയുടെ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ, ഷാജുവിന്‍റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 നും 2016 നും ഇടയിൽ കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ വിഷം കലർത്തി നൽകി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. മരണ സമയത്ത് സംശയമൊന്നും ഇല്ലാതിരുന്നതിനാൽ പോസ്റ്റുമോർട്ടം ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. റോയി തോമസിന്‍റെ സഹോദരൻ നൽകിയ പരാതിയിലാണ് പിന്നീട് അന്വേഷണം നടത്തുന്നതും മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നതും