നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്

കൊച്ചി:നടി ദിവ്യ ഗോപിനാഥ് നടന്‍ അലന്‍സിയറിനെതിരെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പകുതിയും അസത്യമെന്ന് താരം പറയുന്നു. സൗഹൃദത്തിന്റെ പേരിലാണ് ദിവ്യയുടെ മുറിയില്‍ കയറിയത്. മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. സിനിമാ സെറ്റുകളില്‍ താന്‍ എല്ലാവരോടും സൗഹൃദപരമായാണ് ഇടപഴകാറുള്ളതെന്നും അലന്‍സിയര്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായതോടെയാണ് താരത്തിന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭാസം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് അലന്‍സിയറില്‍ നിന്നും ദുരനുഭവം നേരിട്ടെന്ന് നടി വെളിപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യം പേര് വെളിപ്പെടുത്താതെ ആരോപണവുമായി രംഗത്തെത്തിയ നടി പിന്നീട് തന്റെ ഫേസ്ബുക്ക് പേജിലൂടെ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ദിവ്യയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി രംഗത്തെത്തി. തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ ദിവ്യയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ധാനം ചെയ്യുന്നു. എപ്പോഴും ദിവ്യയുടെ കൂടെയുണ്ടാകുമെന്നും ഡബ്ല്യൂ.സി.സി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

Top