നടി ഉറങ്ങുമ്പോള്‍ അലന്‍സിയാര്‍ വീഡിയോ എടുത്തു; ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഇളിച്ചു’ ഗുരുതര ആരോപണങ്ങളുമായി ശീതള്‍ ശ്യാം

കോഴിക്കോട്: അലന്‍സിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. സിനിമാ സെറ്റുകളില്‍ നടിമാരോട് മോശമായി പെരുമാറുന്നത് അലന്‍സിയറുടെ പതിവാണെന്ന് ശീതളിന്റെ കുറിപ്പില്‍ പറയുന്നു. ക്യാമറക്കു മുന്നിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാര്‍ഥ കലാകാരനാണ് ആര്‍ടിസ്റ്റ് ബേബിയെന്നും ശീതള്‍ പരിഹസിച്ചു.

ശീതള്‍ ശ്യാമിന്റെ കുറിപ്പ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭാസം സിനിമയില്‍ ബാംഗ്ലൂര്‍ വര്‍ക്ക് ചെയുമ്പോള്‍ ആണ് ഇയാള്‍ ഞാന്‍ ഇരിക്കെ ഒരു നടിയോടു മോശം വര്‍ത്താനം പറയുകയും ഞങ്ങള്‍ അയാളെ തിരുത്തി സംസാരിക്കാന്‍ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാന്‍ നോക്കുകയും മീടു ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാന്‍ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാന്‍ ശ്രമിച്ചു. പിന്നീട് അപ്പന്‍ സിനിമയില്‍ വര്‍ക്ക് ചെയുമ്പോള്‍ എന്നെ ഇയാള്‍ കാണുകയും അപ്പോള്‍ അയാള്‍ ഒരു കമന്റ് പറഞ്ഞു. ഓ,… ഡബ്‌ള്യൂ.സി.സി ആളുകള്‍ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ. അതേ സെറ്റില്‍ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോള്‍ (ഇന്ന് അയാള്‍ക്കൊപ്പം അവാര്‍ഡ് വാങ്ങിയ നടി )മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു അവരുടെ ഉറക്കം ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചു.

ഞാനും കൂടെ ഉണ്ടായിരുന്ന ഹെയര്‍ സ്‌റ്റൈല്‍ ചെയ്യണ പെണ്‍ കുട്ടിയും കൂടി അവരെ ഉറക്കത്തില്‍ നിന്നും വിളിച്ചു. അവര്‍ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു. അപ്പോ അയാള്‍ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാള്‍ എന്തൊക്കയോ പറഞ്ഞു റൂമില്‍ നിന്നു പോയി. ടേക്ക് സമയം പോലും മദ്യ ലഹരിയില്‍ ഉള്ള ഇയാള്‍ ഒരു ദിവസം അയാള്‍ക്ക് പരിചയം ഉള്ള ട്രാന്‍സ് വുമണ്‍ വ്യക്തിയുടെ നമ്പര്‍ എന്റെ അടുത്ത് ചോദിക്കാന്‍ മടിയായി മേക്കപ്പ് ആര്‍ടിസ്റ്റായ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാന്‍ മേക്കപ്പ് ആര്‍ടിസ്റ്റിനോട് ചോദിച്ചു അയാള്‍ക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നില്‍ക്കുന്ന ഒരാളോണോ അയാള്‍. അതോ അഭിനയിക്കാണോ… അയാള്‍ ഒരേസമയം ക്യാമറക്ക് മുന്‍പില്‍ ജീവിതത്തില്‍ അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍ ആര്‍ടിസ്റ്റ് ബേബി… അയാള്‍ക്കു കൊടുക്കേണ്ടത് ആണ്‍ പ്രതിമ അല്ല തങ്കന്‍ ചേട്ടന്റെ…,,,,,പറഞ്ഞാല്‍ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാല്‍,,,

Top