സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ കേരളത്തിൽ വിജയം ഉറപ്പിക്കാൻ തന്ത്രങ്ങളുടെ തമ്പുരാൻ ഡി.കെ ശിവകുമാറിന് കേരളത്തിന്റെ ചുമതല നൽകി രാഹുൽഗാന്ധി. പണവും പദവിയും തന്ത്രങ്ങളും ആവശ്യത്തിലേറെയുള്ള കർണ്ണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവകുമാർ എത്തുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് നിർണ്ണായക ശക്തിയായി മാറും. ഇതോടെ മത്സരിക്കുന്ന 16 സീറ്റിലും കോൺഗ്രസിന് വിജയം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്റെ 16 സീറ്റും, മുസ്ലീം ലീഗിന്റെ രണ്ട് സീറ്റും, കേരള കോൺഗ്രസിന്റെയും ആർ എസ് പിയുടെ ഒരോ സീറ്റിലും വിജയം ഉറപ്പിച്ച രീതിയിലാണ് ശശികുമാറിന്റെ വരവോടെ കോൺഗ്രസ് നേതൃത്വം.
കർണ്ണാടകത്തിൽ ബിജെപിയുടെ വെല്ലുവിളി അതീജീവിച്ച് ജനതാദൾ കോൺഗ്രസ് സർക്കാരിനെ മുന്നോട്ടു നയിക്കുന്നത് ഡി.കെ ശിവകുമാറിന്റെ കരുത്താണ്. ശിവകുമാർ നൽകുന്ന നിർദേശങ്ങളും വീശിയെറിയുന്ന പണവുമാണ് കോൺഗ്രസ് ദൾ സർക്കാരിനെ കർണ്ണാടകയിൽ നിയന്ത്രിച്ച് നിർത്തുന്നതും. നിരവധി തവണ ബിജെപി പണവും അധികാരവും ഉപയോഗിച്ച് ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും, തന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് ശിവകുമാർ ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു. ഇത് തന്നെയാണ് കേരളത്തിലും പരമാവധി സീറ്റ് ഉറപ്പിക്കാൻ രാഹുൽഗാന്ധി ശിവകുമാറിനെ ആശ്രയിക്കുന്നതിനു പിന്നിലെ തന്ത്രം.
കേരളത്തിലെ യുഡിഎഫ് സഖ്യം ഇരുപത് സീറ്റിലും വിജയിച്ചാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് കരുത്ത് ശക്തമാക്കി തുടരാൻ സാധിക്കും. കർണ്ണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി സീറ്റാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതും. ആന്ധ്രപ്രദേശിൽ 25 സീറ്റും, തെലങ്കാന 17 ന് സീറ്റും, കർണ്ണാടകയിൽ 28 സീറ്റുമാണ് ലോക്‌സഭയിലേയ്ക്കുള്ളത്. ഇതിൽ പരമാവധി സീറ്റുകൾ വിജയിക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസിന് ഇപ്പോഴുള്ളത്. ഇതിനായാണ് ഈ സംസ്ഥാനങ്ങളുടെ രഹസ്യ ചുമതല ഡികെ ശിവകുമാറിന് തന്നെ രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. ഈ നാല് സംസ്ഥാനങ്ങളിൽ നിന്നായി 90 സീറ്റാണ് ആകെയുള്ളത്. ഇതിൽ അൻപത് എണ്ണത്തിലെങ്കിലും വിജയിക്കാൻ സാധിച്ചാൽ കോൺഗ്രസിന് ദേശീയ തലത്തിൽ ശക്തമായ പാർട്ടിയാകാൻ സാധിക്കും.
കേരളത്തിലും തെലങ്കാനയിലും ആന്ധ്രയിലും ബിജെപിയ്ക്ക് കാര്യമായ സീറ്റുകൾ ലഭിക്കില്ല. പ്രാദേശികമായി കരുത്തരായ രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ പോലും ഈ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടാകുന്നത്.