
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട ഡോക്‌ടർ വൈറസ് ബാധയുമായി എത്തിയത് സ്പെയിനിൽ നിന്ന്. ഗവ. മെഡിക്കൽ കോളേജ് സമുച്ചയത്തിലെ ഉന്നത ഗവേഷണ- ചികിത്സാ സ്ഥാപനത്തിൽ സീനിയർ ഡോക്ടർ ആയ ഇദ്ദേഹം മാർച്ച് രണ്ടിന് സ്‌പെയിനിൽ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത് .തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റ് ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി. ഇതോടെ ആശുപത്രിയിലെ ശസ്ത്രക്രിയ അടക്കമുളള കാര്യങ്ങള്‍ പ്രതിസന്ധിയില്‍. രോഗം ബാധിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടക്കം അടച്ചുപൂട്ടി. പ്രധാന വകുപ്പുകളിലെ തലവന്‍മാരടക്കമുളള ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നു.
സ്‌പെയിനില്‍ പഠന ക്യാംപിന് പോയി തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡോക്ടറുമായി സഹകരിച്ച അഞ്ച് വിഭാഗങ്ങളിലെ 30 ഓളം ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഡോക്ടറുമായി സഹകരിച്ച ആശുപത്രി ജീവനക്കാരടക്കമുളളവരും നിരീക്ഷണത്തിലാണ്.
മാര്‍ച്ച് ഒന്നിനാണ് ഡോക്ടര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയത്. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. സര്‍ജറി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കാളിയായിരുന്നു. കൊവിഡ് മുന്‍കരുതല്‍ പട്ടികയില്‍ സ്പെയിന്‍ ഇല്ലാത്തതിനാല്‍ വിദേശത്തു നിന്ന് എത്തിയ ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതലൊന്നും എടുത്തിരുന്നില്ല. കൂടാതെ പത്ത് പതിനൊന്ന് തീയതികളില്‍ മാസ്ക് ധരിച്ച് ഒപിയിലെത്തിയ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നു. രോഗികളെ അടക്കം കണ്ടെത്തേണ്ട അതീവഗുരുതരമായ സാഹചര്യമാണ് മുന്നിലുളളതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഡോക്ടര്‍ ബന്ധപ്പെട്ടവരുടെ വിശദമായ സമ്ബര്‍ക്കപട്ടിക ഉടന്‍ പുറത്തുവിടും.സ്ഥാനത്ത് നിലവില്‍ 10,944 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,655 പേര്‍ വീടുകളിലും 289 പേര്‍ ആശുപത്രികളിലുമാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 1449 പേര്‍ നിരീക്ഷണത്തിലുണ്ട്.