കുവൈറ്റ് : കൊഴുപ്പു കുറക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്തു പ്രചരിപ്പിച്ച ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി കിട്ടി .കുവൈറ്റിലാണ് സംഭവം. ഡോക്ടര്‍ പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ വൈറലായതോടെ പ്രതിഷേധം ഉയരുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.ശരീരത്തില്‍ കൊഴുപ്പു കുറയ്ക്കുന്നതിന്റെ ഭാഗമായി ആധുനിക ചികിത്സ രീതികളെ പരിചയപ്പെടുത്തുന്നതിനാണ് താന്‍ വീഡിയോ പ്രചരിപ്പച്ചതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.