പത്തനാപുരം: കണ്ണിലെ കരട് നീക്കം ചെയ്യാനായി ആശുപത്രിയിലെത്തിയ വൃദ്ധന് കാഴ്ച തന്നെ നഷ്ടമായി. ഡോക്ടറിന്റെ വീഴ്ചയില്‍ കൊല്ലത്ത് വൃദ്ധന് ഒരു കണ്ണ് നഷ്ടമായി. ഒറ്റയ്ക്കല്‍ പ്രിയാ ഭവനില്‍ ഡി.മണിയ്ക്കാണ് ദാരുണാനുഭവം ഉണ്ടായത്.
മേസ്തിരിയായ മണിയുടെ കണ്ണില്‍ ജോലിയ്ക്കിടെ കരട് പോകുകയായിരുന്നു. ഉടന്‍ തന്നെ മണി പത്താപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് വരാനാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. എക്‌സ്‌റേ എടുത്തു നോക്കാന്‍ മണി ആവശ്യപ്പെട്ടുവെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞ് എത്തിയപ്പോള്‍ വേദന തുടങ്ങിയതിനാല്‍ എക്സ്റേ എടുപ്പിച്ചു. ഇതോടെ കണ്ണ് അപകടാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് മണിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജിലെത്തിയ മണിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ രണ്ടു കണ്ണുകളും നീക്കം ചെയ്യേണ്ടി വരുമെന്ന് അറിയിച്ചു. വിദഗ്ധ ചകിത്സയ്ക്ക് ഒടുവില്‍ നവംബര്‍ 16 ന് കരടു വീണ കണ്ണ് നീക്കം ചെയ്യുകയും മറ്റേ കണ്ണ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. മൂന്ന് മാസത്തിന് ശേഷം മാത്രമേ ശേഷിക്കുന്ന കണ്ണിന്റെ തുടര്‍ ചികിത്സ തീരുമാനിക്കുകയുള്ളൂ.