അവാര്‍ഡ് നിശയിലൊന്നും കാണാത്ത മുഖങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റേത്. മമ്മൂട്ടി പരിപാടിക്ക് കൂട്ടാത്തതു കൊണ്ടൊന്നുമായിരിക്കില്ല. മമ്മൂട്ടിക്ക് കുടുംബം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. എന്നാല്‍, ഇത്തവണ അവാര്‍ഡ് നിശയില്‍ മമ്മൂട്ടി കുടുംബസമേതം എത്തിയിരുന്നു. മറ്റൊരു പ്രത്യേകതയും അവാര്‍ഡ് ചടങ്ങിലുണ്ടായിരുന്നു.
മമ്മൂക്കയുടെ കൈയ്യില്‍ നിന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പുരസ്‌കാരം വാങ്ങിയിട്ടുണ്ട്. എന്നാല്‍, ഉമ്മച്ചിയുടെ കൈയ്യില്‍ നിന്ന് പുരസ്‌കാരം ദുല്ഖര്‍ വാങ്ങിച്ചിട്ടില്ല. ആ ഭാഗ്യവും ദുല്‍ഖറിന് ലഭിച്ചു. എന്നാല്‍ ഭാര്യ മകന് അവാര്‍ഡ് കൊടുത്തതില്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്ത. പക്ഷെ, സത്യത്തില്‍ എന്താണ് സംഭവിച്ചത്?
യൂറോപ്പിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവിയുടെ അവാര്‍ഡ് നിശയിലായിരുന്നു സംഭവം. മലയാളത്തിലെ മികച്ച നടനുള്ള അവാര്‍ഡ് ദുല്‍ഖറിനായിരുന്നു. അവാര്‍ഡ് നല്‍കാന്‍ സുല്‍ഫത്ത് മാഡം വേദിയിലെത്തണമെന്ന അവതാരകയായ ജൂവല്‍മേരിയുടെ ക്ഷണമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അതുവരെ പരിപാടി കണ്ട് രസിച്ചിരുന്ന മമ്മൂട്ടിയുടെ മുഖം പെട്ടെന്നുമാറി. ദേഷ്യംകൊണ്ട് ചുവന്നു. സുല്‍ഫത്താകട്ടെ നാണിച്ചു വരുന്നില്ലെന്നു പറയുകയും ചെയ്തു. സുല്‍ഫത്തിനോട് മമ്മൂട്ടി വേണ്ട എന്ന് പറയുന്നതു കാണാമായിരുന്നു. ഒടുവില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ സുല്‍ഫത്തിനെ നിര്‍ബന്ധിച്ചു. ദുല്‍ഖറും ആവശ്യപ്പെട്ടതോടെ സുല്‍ഫത്ത് എഴുന്നേറ്റ് വേദിയിലേക്ക് വരികയായിരുന്നു. സ്റ്റേജിലെത്തിയ സുല്‍ഫത്ത് മകന് അവാര്‍ഡും നല്‍കി.
ഇതെന്റെ ഏറ്റവും സ്പെഷ്യല്‍ പുരസ്‌കാരമാണ്. എന്റെ ഏറ്റവും വലിയ വിമര്‍ശകയും ആരാധികയുമായ ഉമ്മച്ചിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്റ്റേജില്‍ ആദ്യമായിട്ടാണ് ഉമ്മച്ചി. അതിന്റെ വിറയല്‍ ഉണ്ട്’ ദുല്‍ഖര്‍ അത് പറഞ്ഞു തീരുമ്പോഴേക്കും നില ശാന്തമായിരുന്നു. മമ്മൂട്ടിയുടെ മുഖത്തും ചിരി കണ്ടു തുടങ്ങി.