പുണെ :കേരളത്തിൽ വീണ്ടും പ്രളയ, ഉരുൾപൊട്ടൽ ദുരന്തത്തിനു കാരണം ഉമ്മൻ ചാണ്ടി സർക്കാർ ആണെന്ന് വീണ്ടും തെളിയുകയാണ് . പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ചയാണ് കേരളത്തിൽ വീണ്ടും പ്രളയ, ഉരുൾപൊട്ടൽ ദുരന്തം രൂക്ഷമാകാൻ കാരണമെന്ന് പ്രഫ. മാധവ് ഗാഡ്ഗിൽ. പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിനു തെറ്റുപറ്റി. ഭൂമിയുടെയും വെള്ളത്തിന്റെയും വിനിയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല. ഒരു വിഭാഗത്തിന്റെ താൽപര്യം സംരക്ഷിക്കാനായി പൊതുസമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ഭാവി സർക്കാർ മറന്നുവെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തി.
വലിയ ക്വാറികൾക്ക് ഇപ്പോഴും നിയന്ത്രണമില്ലാതെ ലൈസൻസ് നൽകുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനു പുതിയ നിയമങ്ങളൊന്നും വേണ്ട. നിലവിലുള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകണമെന്നും ഗാഡ്ഗിൽ ആവശ്യപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു മാധവ് ഗാഡ്ഗിൽ. എന്നാൽ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെ എതിർത്തു.
അതേസമയം പുത്തുമല ദുരന്തത്തിനിടയാക്കിയത് കനത്ത മഴക്കൊപ്പം സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസവും. വ്യാപകമായി മരം മുറി നടന്ന പ്രദേശങ്ങളിലാണ് സോയില്‍ പൈപ്പിങ് സംഭവിക്കുന്നത്. മുറിച്ച മരത്തിന്റെ ജീര്‍ണിച്ച വേരുകളിലൂടെ വെള്ളം ഇറങ്ങിയാണ് സോയില്‍ പൈപ്പിങ് നടക്കുന്നത്.പുത്തു മലയില്‍ ഒന്നര മീറ്റര്‍ മാത്രമാണ് മണ്ണിന്റെ കനം. വയനാട് ജില്ലാ മണ്ണ് സംരക്ഷണവിഭാഗം മേധാവി പി യു ദാസിന്റേതാണ് കണ്ടെത്തല്‍. കോഴിക്കോട് കാരശ്ശേരിയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് സംശയം. ഭൂമിക്കടിയിലൂടെ വെള്ളവും കളിമണ്ണും ഒഴുകിയെത്തുന്നതും ദുരന്തത്തിന് കാരണമാകുന്നു.