അഡ്വ.സിബി സെബാസ്റ്റ്യന്‍
ഒരുപാട് തള്ളിമറിക്കലോ -പി.ആർ വർക്കോ ഒന്നും വേണ്ട .കേരളത്തിലെ പ്രമുഖ കോൺഗ്രസുകാർ വരെ മനസിലാക്കിയ വലിയ സത്യം ഉണ്ട്. പിണറായിയെ ഇനി താഴെ ഇറക്കുക പ്രയാസം ആണ് .അടുത്ത ഭരണവും ഇടതുപക്ഷം നേടും എന്നത് കൃത്യമായ കാര്യവുമാണ് .
2006 ൽ അധികാരത്തിൽ എത്തിയ വി.എസ് അച്യുതാനന്ദൻ ഭരണത്തിന്റെ അവസാന വർഷത്തിൽ ഇടതുസർക്കാരിനു അനുകൂലമായ അതിശക്തമായ ജനപിന്തുണ ഉണ്ടായിരുന്നു.അതിലും നൂറു മടങ്ങു ജനപിന്തുണ ആണ് പിണറായി നയിക്കുന്ന ഇടതുസർക്കാരിനുള്ളത് .കേരളത്തിലെ 90 ശതമാനം ജനങ്ങളും പിണറായി സർക്കാരിനെ പിന്തുണക്കുന്നു എന്ന സത്യം അറിഞ്ഞുകൊണ്ട് തന്നെ കേരളത്തിലെ പ്രതിപക്ഷം ഓരോ ദിവസവും യാതൊരു സ്ട്രാറ്റജിയും ഇല്ലാതെ ജനവിരുദ്ധമാവുകയാണ് .
നിലവിൽ മുസ്ലിം സഹോദരന്മാരുടെ ഉള്ളിൽ ദൈവതുല്യ പരിവേഷം ആണ് പിണറായിക്കുള്ളത് .ലീഗിലെ കുഞ്ഞാലികുട്ടി വിഭാഗവും മുനീർ വിഭാഗവും അലോസരങ്ങൾ ഉണ്ട് എന്നതും സത്യമാണ്.ഷാജിയുടെ വിവാദ പ്രസ്താവനയും ജസ്റ്റീസ് ഉബൈദ് നിയമനവും കുത്തിപ്പൊക്കുന്നതിലും അവരുടെ രാഷ്ട്രീയത്തിലെ ഭിന്നതകളിലേക്കാണ് വിരൽ ചൂണ്ടുന്നത് .യുഡിഎഫ് മുന്നണിയിലെ ഘടക കക്ഷികൾ എത്ര പേര് മുന്നണി വിട്ടുപോകും എന്നത് ഇലക്ഷൻ അടുത്ത് വരുമ്പോൾ അറിയാനാകും .2011 ലെ ഇലക്ഷനിൽ നേരിയ -അതായത് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ഭരണം മുന്നോട്ടു പോയതും.പിണറായി മനസുവെച്ചിരുന്നെങ്കിൽ ഭരണം ഇടതിന്റെ കയ്യിൽ പുഷ്പം പോലെ എത്തുമായിരുന്നു .
ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഭരണവും നന്നാവുകയുള്ളൂ .നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് രണ്ടക്കം തികയ്ക്കാൻ ആകുമൊന്നു ഭയക്കേണ്ടി ഇരിക്കുന്നു.കോൺഗ്രസ് ചെയ്യേണ്ടത് ഇപ്പോൾ ജനങ്ങൾക്ക് ഒപ്പം ആണെന്നുള്ള ചിന്ത ഉളവാക്കി ജനകീയത ഉണ്ടാക്കി എടുക്കുക എന്നതാണ്. നിലവിൽ കേരളത്തിലെ ഒരു നേതാവിനെയും മുന്നിൽ നിർത്തിയാലും ജനത്തെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല.അതിലും ജനകീയത എന്നത് ലീഗിലെ കുഞ്ഞാലിക്കുട്ടിയെ യുഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ മുസ്ലിം സമൂഹം ഒന്നിക്കും.കൂടെ നിൽക്കും.
കോൺഗ്രസ് ഇപ്പോൾ തന്നെ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റി പകരം നസ്രാണിയായ സണ്ണി ജോസഫിനെ പ്രതിപക്ഷ നേതാവാക്കുക. അതിലൂടെ പരിഭവത്തിൽ നിൽക്കുന്ന നസ്രാണികൾ ഒന്നിപ്പിക്കാൻ ആകും .രണ്ട് മതന്യുനപക്ഷങ്ങൾ കൂടെ നിൽക്കുമ്പോൾ അതൊരു ശക്തിയാകും .സി.പി.എം മുന്നോട്ടു വെക്കുന്ന പോലെ രണ്ട് തവണ വിജയിച്ചവരെ എല്ലാം മാറ്റി പുതുമുഖങ്ങൾക്ക് സ്ഥാനം കൊടുക്കുക.വിജയിക്കാൻ പറ്റുന്ന മണ്ഡലങ്ങളിൽ ഇപ്പോൾ തന്നെ സ്ഥാനാർത്ഥികളെ രഹസ്യമായി നിർദ്ദേശിച്ച് അവരോട് വർക്ക് ചെയ്യാൻ പറയുക .നന്നായി മിനക്കെട്ടാൽ ഒരു പത്തിരുപത് സീറ്റുകൾ പിടിച്ചെടുക്കാനാവും …ശക്തമായ പ്രതിപക്ഷം എങ്കിലും ആകാനാവും .ഇല്ലായെങ്കിൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുന്നണി തന്നെ ഇല്ലാതാകും.