കൊച്ചി: ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർത്തിക്ക് വൻ പരാജയം ഉറപ്പാക്കുന്ന നീക്കങ്ങൾ. മണ്ഡലത്തിൽ പ്രബലമായ യാക്കോബായ സഭ ബെന്നിക്ക് എതിരായിരിക്കുന്നു. കാൽലക്ഷത്തിനു മുകളിൽ വോട്ടുള്ള ട്വന്റി-ട്വന്റിയും ബെന്നിയെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി രംഗത്ത് എത്തിയിരിക്കയാണ് നിലവിൽ സിറ്റിംഗ് എംപിയും സിനിമ നടനുമായ ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് ബെന്നിക്ക് വിന .മണ്ഡലത്തിൽ സാധാജനത്തിന് ഇപ്പോഴും സഹായിയാണ് ഇന്നസെന്റ് .രോഗികൾക്കും അശരണർക്കും എന്നും ആശ്രയമാണ് ഇന്നസെന്റ് .ചികിത്സ സഹായവും ആശുപത്രി കിടപ്പുരോഗികൾക്കുള്ള സാഹവും മൂലം കരുണയുടെ മുഖമാണ് ഇന്നസെന്റിനുള്ളത് .രാഷ്ട്രീയം നോക്കാതെ നല്ലൊരു ശതമാനം കോൺഗ്രസുകാർ പോലും ഇന്നസെന്റിനായി വോട്ടുപിടിക്കുന്നു എന്നത് കോൺഗ്രസ് ക്യാമ്പിനെ നിരാശപ്പെടുത്തുന്നതാണ് . ബെന്നിയുടെ പരാജയം ഉറപ്പിക്കുന്ന തീരുമാനമാണ് ട്വന്റി-ട്വന്റിയുടെയും യാക്കോബായ സഭാ തലവന്റെ സര്‍ക്കുലറും.അതേസമയം യുഡിഎഫ് പ്രചാരണത്തിന് നാഥനുമില്ലാത്ത അവസ്ഥയിൽ ആണുതാനും.
മണ്ഡലത്തില്‍ കാല്‍ലക്ഷത്തോളം വോട്ടില്‍ സ്വാധീനമുള്ള ട്വന്റി-ട്വന്റി യു.ഡി.എഫ്. സ്‌ഥാനാര്‍ഥിക്കെതിരാണ്. അവര്‍ കുടുംബയോഗങ്ങള്‍ വിളിച്ചു ബെന്നി ബെഹനാന്‍ ഒഴികെ ആര്‍ക്കും വോട്ട് ചെയ്യാമെന്നു വ്യക്‌തമാക്കുന്നു. അതിനിടെ, യാക്കോബായ സഭാ തലവന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശ്വാസികള്‍ കരുതലോടെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു. പിണറായിസര്‍ക്കാര്‍ സഭയോടു നീതിപൂര്‍വവും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുമാണ് പ്രവര്‍ത്തിച്ചതെന്ന ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയസ് തോമസ് പ്രഥമന്‍ ബാവയുടെ നിരീക്ഷണം ആശങ്കയോടെയാണു യു.ഡി.എഫ്. ക്യാമ്പ് കാണുന്നത്.
13884 വോട്ടിന്റെ ഭൂരിപക്ഷം ഇന്നസെന്റ് നേടിയതു പി.സി. ചാക്കോയെ കീഴ്‌പ്പെടുത്തി. കൈവശമിരുന്ന സീറ്റ് പോയത് അന്നു യു.ഡി.എഫ്. ക്യാമ്പിനെ ഞെട്ടിച്ചില്ല. കാരണം സ്‌ഥാനാര്‍ഥി-സീറ്റ് നിര്‍ണയ ഘട്ടം മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ഭിന്നത തോല്‍വിയിലേക്കു നയിക്കുമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു.ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാന്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പം നീങ്ങുമ്പോഴാണ് യു.ഡി.എഫ്. കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹനാന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്.
പാര്‍ട്ടി പ്രാദേശികഘടകത്തിന്റെ എതിര്‍പ്പുണ്ടായിട്ടും സി.പി.എം. ഇന്നസെന്റിനെത്തന്നെ വീണ്ടും കളത്തിലിറക്കി. കഴിഞ്ഞ തവണ 10.49 ശതമാനം വോട്ട് പിടിച്ച ബി.ജെ.പി. ഇത്തവണ ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണനെ മല്‍സരിപ്പിക്കുന്നു.രാധാകൃഷ്‌ണൻ ബിജെപി സ്ഥാനാർത്ഥിയായി എത്തിയത് യുഡിഎഫിന് കടുത്ത ഭീഷണിയാണ് .എ.എന്‍ രാധാകൃഷ്‌ണൻ കൂടുതലായി പിടിക്കുന്ന വോട്ടുകൾ കോൺഗ്രസിൽ നിന്നുള്ളതായിരിക്കും .അതും ബെന്നി ബഹന്നാന്റെ പരാജയത്തിന് ആക്കം കൂട്ടുന്ന ഘടകം ആവുകയാണ് .അതേപോലെ തന്നെ സോളാർ വിഷയങ്ങളും മണ്ഡലത്തിൽ അതിശക്തമായി ബെന്നിക്ക് എതിരെ ചർച്ച ആക്കാനുള്ള നീക്കത്തിലാണ് എതിർപക്ഷം
ഏറ്റവും പുതിയ ചിത്രം ബെന്നി ബെഹനാന്റെ ആശുപത്രിവാസവും പ്രചാരണരംഗത്തെ അനിശ്‌ചിതത്വവുമാണ്. പി.ടി. തോമസ് ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ബാറ്റണ്‍ ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍, സ്‌ഥാനാര്‍ഥിയില്ലാതെ പ്രചാരണം നയിക്കേണ്ടിവരുന്നതിന്റെ പ്രയാസം യു.ഡി.എഫ്. നേതാക്കള്‍ രഹസ്യമായെങ്കിലും പങ്കുവയ്‌ക്കുന്നുണ്ട്.
ഏഴു നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ആരും പാട്ടുംപാടി ജയിക്കില്ലെന്ന് ഉറപ്പിച്ചാണു കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ആരെയും വരിക്കാന്‍, എങ്ങോട്ടും ചായാന്‍, മനസുള്ള മണ്ഡലമാണ് പഴയ മുകുന്ദപുരം പേരുമാറിവന്ന ചാലക്കുടി.മണ്ഡല രൂപീകരണം നടന്നിട്ട് മൂന്നാമത്തെ ജനഹിത പരിശോധനയ്‌ക്കാണ് ഇവിടെ കളമൊരുങ്ങുന്നത്. 2009 ല്‍ യു.ഡി.എഫിലെ കെ.പി. ധനപാലനെ സ്വീകരിച്ച ചാലക്കുടി, 2014 ല്‍ അപ്രതീക്ഷിതമായെത്തിയ താരസ്‌ഥാനാര്‍ഥി ഇടതുസ്വതന്ത്രന്‍ ഇന്നസെന്റിനൊപ്പം നിന്നു.
ചാലക്കുടിയില്‍ ബെന്നിയെ സഭാവിശ്വാസികള്‍ കൈവിടില്ലെന്നു കരുതുന്നവരാണ് ഏറെയും. അതിനിടെ, നാളിതുവരെ ഒരു സിനിമാ പ്രവര്‍ത്തകനും ചാലക്കുടിയിലെത്തിയിട്ടില്ല എന്നത് ഇടതുപക്ഷത്തെ പ്രചാരണത്തിന്റെ നിറം കെടുത്തിയിട്ടുണ്ട്. പ്രചാരണത്തിന്റെ അവസാന പാദത്തില്‍ നടീനടന്മാരെത്തുമെന്നാണ് സ്‌ഥാനാര്‍ഥിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/