
കൊച്ചി :കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഉയർന്ന കള്ളവോട്ട് വിവാദം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇടത് നേതാക്കൾ മീണക്ക് എതിരെ രംഗത്ത് വരികയും ചെയ്തിരുന്നു .അതേസമയം സ്ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് ടീക്കാറാം മീണ. എന്നെ ഈ സ്ഥാനത്ത് നിന്ന് നീക്കാൻ സംസ്ഥാനസർക്കാരിന് പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുള്ള അധികാരം സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കസേരയിൽ ഇരിക്കുന്ന കാലം വരെ മുഖം നോക്കാതെ നടപടിയെടുക്കും. ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്. കള്ളവോട്ട് ചെയ്യുന്നതിൽ നിന്നും പ്രവർത്തകരെ നേതാക്കൾ പിന്തിരിപ്പിക്കണം. ആത്മവിമർശനത്തിന് നേതാക്കൾ തയ്യാറാവണമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ടീക്കാറാം മീണ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.