കോണ്‍ഗ്രസ് തൂത്തെറിയപ്പെടും..നാലിടത്ത് ബിജെപി,ഒരിടത്ത് ആം ആദ്മി പാർട്ടിയെന്ന് സര്‍വ്വെ..പ്രിയങ്കയും രാഹുലും കോൺഗ്രസിന് ബാധ്യത.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയും .നാൾ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നിലനിർത്തും.കോൺഗ്രസ് ഭരണത്തിൽ ഉള്ള പഞ്ചാബിൽ ആം ആദ്മി പാർട്ടി ഭരണത്തിൽ എത്തും. കോൺഗ്രസ് ഇന്ത്യൻ ചരിത്രത്തിൽ നേരിട്ടില്ലാത്ത വലിയ തകർച്ചയിലേക്ക് കൂപ്പ് കുത്തും .നിലവിൽ ഭരണം ഉള്ള മൂന്ന് സംസ്ഥാങ്ങളിൽ കൂടി ഭരണം നഷ്ടമാകുന്നതോടെ കോൺഗ്രസ് നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും .രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വം തന്നെ ഇല്ലാതാകും.പ്രിയങ്കയും രാഹുലും കോൺഗ്രസിന് ബാധ്യതയാകുകയാണ് .ഇവരെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് രാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്നും തെളിയുകയാണ് .

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം ആദ്യത്തിലാണ് തിരഞ്ഞെടുപ്പ്. മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ജനഹിതം പരിശോധിച്ച് എബിപി- സിവോട്ടര്‍ സര്‍വ്വെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൊത്തം ജനങ്ങളുടെ താല്‍പ്പര്യമല്ല സര്‍വ്വെയില്‍ പ്രകടമാകുന്നതെങ്കിലും ഏകദേശ ചിത്രമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലിടത്ത് ബിജെപി ഭരിക്കുന്നതും ഒരിടത്ത് കോണ്‍ഗ്രസ് ഭരിക്കുന്നതുമായ സംസ്ഥാനങ്ങള്‍. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാകുമെന്നാണ് ഈ സംസ്ഥാനങ്ങളില്‍ നടത്തിയ പുതിയ അഭിപ്രായ സര്‍വ്വെ അവകാശപ്പെടുന്നത്. നിലവിലുള്ള സാഹചര്യം വച്ചാണ് സര്‍വ്വെ. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ ഇതില്‍ മാറ്റം വന്നേക്കാം. നാല് സംസ്ഥാനങ്ങളുടെ ഭരണം ബിജെപി നിലനിര്‍ത്തുമെന്നും ഒരിടത്ത് തൂക്കുസഭ വരുമെന്നും എബിപി സി-വോട്ടര്‍ നടത്തിയ പുതിയ സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. പഞ്ചാബ് മാത്രമാണ് ഇതില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. ഇവിടെ എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്നാണ് സര്‍വ്വെ ഫലം. കോണ്‍ഗ്രസിന് ഏറെ ആശങ്കയുണ്ടാക്കുന്ന ഫലമാണ് വന്നിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാണ്. ഹൈക്കമാന്റ് ഇടപെട്ട് പ്രശ്‌നങ്ങളില്‍ ഏകദേശ പരിഹാരം കണ്ടിട്ടുണ്ട്. എങ്കിലും പുകഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് അഭിപ്രായ സര്‍വ്വെ സൂചിപ്പിക്കുന്നത്. ഇവിടെ അരവിന്ദ് കെജ്രിവാളിന്റെ എഎപി നേട്ടം കൊയ്യും. ഇവര്‍ ഏറ്റവും വലിയ കക്ഷിയാകുമത്രെ. പഞ്ചാബിന് പുറമെ ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും എഎപി നേട്ടമുണ്ടാക്കുമെന്നാണ് അഭിപ്രായ സര്‍വ്വെ.

പഞ്ചാബിലും മണിപ്പൂരിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. ഉത്തര്‍ പ്രദശില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. കര്‍ഷകരുടെ വിഷയം ഏറ്റെടുത്ത പ്രിയങ്കയുടെ നീക്കം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്യില്ലെന്ന് സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍ പ്രദേശില്‍ 41 ശതമാനം വോട്ട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി നേടും. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിക്ക് 32 ശതമാനം വോട്ട് കിട്ടും. ബിഎസ്പി 15 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസിന് ആറ് ശതമാനം വോട്ട് മാത്രമേ ലഭിക്കൂ. ബാക്കിയുള്ള എല്ലാ കക്ഷികള്‍ക്കുമായി ആറ് ശതമാനം വോട്ട് ലഭിക്കും. ബിഎസ്പിക്കും താഴെ വോട്ടുകള്‍ മാത്രമേ കോണ്‍ഗ്രസിന് കിട്ടൂ എന്ന് സര്‍വ്വെ അവകാശപ്പെടുന്നു.

2017ല്‍ ലഭിച്ച അത്ര തന്നെ ശതമാനം വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്നാണ് യുപിയിലെ സര്‍വ്വെ ഫലം. എങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ ബിജെപി തിരിച്ചടി നേരിടും. 241-249 സീറ്റുകളാണ് ബിജെപി കിട്ടുകയത്രെ. എസ്പിക്ക് 130-138 സീറ്റുകള്‍ കിട്ടിയേക്കാം. മായാവതിയുടെ പാര്‍ട്ടിക്ക 15-19 സീറ്റുകള്‍ കിട്ടുമെന്ന് സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസിന് മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിക്കും. 2017ല്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റുകളാണ് ലഭിച്ചിരുന്നത്. 117 അംഗ നിയമസഭയാണ് പഞ്ചാബിലേത്. എഎപിക്ക് 36 ശതമാനം വോട്ട് കിട്ടുമത്രെ. കോണ്‍ഗ്രസിന് 32 ശതമാനവും. ശിരോമണി അകാലിദളിന് 22 ശതമാനം വോട്ട് കിട്ടും. ബിജെപിക്ക് നാല് ശതമാനവും. ബാക്കിയുള്ള എല്ലാ കക്ഷികള്‍ക്കുമായി ആറ് ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു. എഎപിക്ക് 55 വരെ സീറ്റുകള്‍ കിട്ടിയേക്കാം. കോണ്‍ഗ്രസിന് 30-47 സീറ്റുകളും. അകാലിദളിന് 17-25 സീറ്റുകളും ബിജെപി 0-1 സീറ്റുകളും ലഭിച്ചേക്കാം.

ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വ്വെ ഫലം. ബിജെപിക്ക് 45 ശതമാനം വോട്ട് കിട്ടും. കോണ്‍ഗ്രസിന് 34 ശതമാനവും. എഎപിക്ക് 15 ശതമാനം വോട്ട് ലഭിക്കും. 40 അംഗ നിയമസഭയായ ഗോവയില്‍ ബിജെപിക്ക് 24-28 സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വ്വെ ഫലം. കോണ്‍ഗ്രസിന് 1-5 സീറ്റുകളും എഎപിക്ക് 3-7 സീറ്റുകളും ലഭിച്ചേക്കാം. മണിപ്പൂരില്‍ 21-25 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വ്വെ ഫലം. 31 സീറ്റുകള്‍ വേണം ഇവിടെ ഭരിക്കാന്‍. പ്രാദേശിക കക്ഷികളെ ചേര്‍ത്ത് ബിജെപി ഭരണം പിടിക്കുമെന്നാണ് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്.

Top