തെലങ്കാനയില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്…ടിആര്‍എസ് ചരിത്ര തകർച്ചയിൽ

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു .ടിആര്‍എസ് ചരിത്ര തകർച്ചയിൽ തന്നെയാണ് .കോണ്‍ഗ്രസിലേക്ക് ഒട്ടേറെ നേതാക്കള്‍ കൂടുമാറിയത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പോലും ഞെട്ടിച്ചുണ്ട്. ഈ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് റാവു. ടിആര്‍എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തെലങ്കാനയില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ ഭരണം നിലനിര്‍ത്തുകയാണ് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) യുടെ ലക്ഷ്യം. ഇത്തവണ അധികാരം പിടിക്കാന്‍ സാധിക്കുമെന്ന ഉറപ്പിലാണ് നിയമസഭ പിരിച്ചുവിട്ട് സര്‍ക്കാര്‍ നേരത്തെ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണിപ്പോള്‍.

2014ല്‍ നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒട്ടേറെ നേതാക്കളും വ്യവസായികളും ടിആര്‍എസില്‍ ചേര്‍ന്നിരുന്നു. രാഷ്ട്രീയ ട്രെന്‍ഡ് അനുകൂലമായതിനെ തുടര്‍ന്ന് ഒട്ടേറെ നേതാക്കള്‍ പല പാര്‍ട്ടികളില്‍ നിന്നു വീണ്ടും ടിആര്‍എസിലെത്തി. ഇത്തവണ ഇവര്‍ക്കെല്ലാം സീറ്റ് വേണമെന്നതാണ് ടിആര്‍എസിനെ കുഴക്കുന്നത്. എന്തു ചെയ്യണമെന്നറിയാതിരിക്കുകയാണ് ചന്ദ്രശേഖര റാവു. ഒരു സീറ്റില്‍ നാല് പ്രമുഖര്‍ ഒരു സീറ്റിന് വേണ്ടി തന്നെ നാല് പ്രമുഖര്‍ ചരടുവലിക്കുന്ന സാഹചര്യമാണിപ്പോള്‍. ആരെയും ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥ. എല്ലാവര്‍ക്ക് പിന്നിലും ഒട്ടേറെ അനുയായികള്‍. എല്ലാവരും ശക്തമായ സ്വാധീനമുള്ളവര്‍. ചിലര്‍ മുന്‍ മന്ത്രിമാരാണ്. മറ്റു ചിലര്‍ രാജ്യസഭാ എംപിമാരും വ്യവസായികളുമാണ്. ചരടുവലി നേരത്തെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ടിആര്‍എസില്‍ അംഗങ്ങളായതാണ് നിലവിലെ പ്രശ്‌നമെന്ന് പരിഹാസരൂപത്തില്‍ പറയാം. എല്ലാവര്‍ക്കും സീറ്റ് വേണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ട നിരവധി പേര്‍ ചരടുവലി നേരത്തെ തുടങ്ങിയിരുന്നു. ഒടുവില്‍ സ്ഥാനാര്‍ഥികളുടെ പട്ടിക ചന്ദ്രശേഖര റാവു പുറത്തിറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജിവയ്ക്കലിന്റെ ആരംഭം പുറത്തിറക്കിയ പട്ടികയില്‍ പേരില്ലാത്തത് കണ്ട നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ തുടങ്ങി. നിരവധി പേര്‍ കോണ്‍ഗ്രസിലേക്കാണ് ചേക്കേറിയത്. കോണ്‍ഗ്രസ് ഇവരെ മതിയായ രീതിയില്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇതാകട്ടെ ടിആര്‍എസിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുകയും ചെയ്യും. എല്ലാവരെയും സംതൃപ്തിപ്പെടുത്താന്‍ എല്ലാവരെയും സംതൃപ്തിപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് ചന്ദ്രശേഖറ റാവുവുമായി അടുപ്പമുള്ളവര്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 സീറ്റിലാണ് ടിആര്‍എസ് ജയിച്ചത്. മിക്ക എംഎല്‍എമാരും വീണ്ടും സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചു. കുറേ പേര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ സീറ്റ് ലഭിക്കാത്തവരാണ് പാര്‍ട്ടി വിടുന്നത്. കൊഴിഞ്ഞുപോക്ക് ഇങ്ങനെ രാജ്യസഭാ അംഗം ഡി ശ്രീനിവാസ് അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടതോടെ അദ്ദേഹം പാര്‍ട്ടി മാറുകയാണെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. റോഡ് വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി നര്‍സ റെഡ്ഡിയും എംഎല്‍സി എസ് രാമുലു നായിക്കും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മറ്റൊരു ടിആര്‍എസ് നേതാവും നടനുമായ പി ബാബു മോഹന്‍ ബിജെപിയില്‍ ചേര്‍ന്നു.TRS

ചന്ദ്രശേഖര റാവുവിന്റെ പ്രതികരണം ഡി ശ്രീനിവാസിനും മറ്റു നേതാക്കള്‍ക്കുമെല്ലാം അര്‍ഹമായ പരിഗണന ടിആര്‍എസ് നല്‍കിയിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ ഒന്നിലധികം പേരെ മല്‍സരിപ്പിക്കാന്‍ സാധിക്കുമോ. പാര്‍ട്ടിയില്‍ നില്‍ക്കേണ്ടവര്‍ക്ക് നില്‍ക്കാം. പോകേണ്ടവര്‍ക്ക് പോകാം. പാര്‍ട്ടിക്ക് ഒരു പ്രശ്‌നവുമില്ല- എന്നാണ് പുതിയ വിവാദങ്ങളോട് ചന്ദ്രശേഖര റാവു പ്രതികരിച്ചത്. കാര്യങ്ങള്‍ കൈവിട്ടുവെന്ന് അദ്ദേഹം സമ്മതിക്കുന്നതിന് തുല്യമാണ് ഈ പ്രസ്താവന. ഇനിയും ഒട്ടേറെ പേര്‍ ഇനിയും ഒട്ടേറെ പേര്‍ ടിആര്‍എസ് വിടാന്‍ ഒരുങ്ങുകയാണ്. എംഎല്‍എ ബോഡിഗെ ശോഭ, കരീംനഗര്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ തുല ഉമ എന്നിവര്‍ ഉടന്‍ രാജിവയ്ക്കുമെന്നാണ് വിവരം. കോണ്ട സുരേഖ, എംഎല്‍സി രാമുലു നായിക്, ഭൂപതി റെഡ്ഡി, ആദിലാബാദ് ജില്ലാ നേതാവ് രമേശ് റാത്തോഡ്, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ നേതാവ് നര്‍സ റെഡ്ഡി എന്നിവരെല്ലാം കോണ്‍ഗ്രസില്‍ ചേര്‍ന്നു. താന്‍ രാജിവയ്ക്കില്ല എന്നാല്‍ താന്‍ രാജിവയ്ക്കില്ലെന്നാണ് തുല ഉമ പ്രതികരിച്ചത്. എനിക്ക് മല്‍സരിക്കാന്‍ എല്ലാ യോഗ്യതയുമുണ്ട്. വെമുലവാഡ മണ്ഡലത്തില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ അവസരം ലഭിച്ചില്ല. അതുകൊണ്ട് രാജിവയ്ക്കില്ല. പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണെന്നും തുല ഉമ പറഞ്ഞു. വോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പ് അതേസമയം, നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് തിരഞ്ഞെടുപ്പില്‍ ടിആര്‍എസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വാറങ്കല്‍, അന്‍ഡോലെ എന്നിവിടങ്ങളിലെല്ലാം ടിആര്‍എസ് നേതാക്കള്‍ ചേരിതിരിഞ്ഞിരിക്കുകയാണ്. മല്‍സരിക്കാന്‍ ടിക്കറ്റ് കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി രംഗത്തിറങ്ങുന്നില്ല. ഓപറേഷന്‍ ആകര്‍ഷ് വരുന്നു ബിജെപിയില്‍ ചേര്‍ന്ന ബാബു മോഹന്‍ അന്‍ഡോലെയില്‍ മല്‍സരിക്കും. ടിആര്‍എസ് വിട്ടുവന്ന നേതാക്കളെ ബിജെപി മതിയായ രീതിയില്‍ പരിഗണിക്കുന്നുണ്ട്. ആവശ്യപ്പെടുന്ന മണ്ഡലത്തില്‍ മല്‍സരിപ്പിക്കുകയാണ്. അതേസമയം, മറ്റു പാര്‍ട്ടിയിലെ പ്രമുഖര്‍ ടിആര്‍എസില്‍ ചേര്‍ക്കുന്നതിന് ചന്ദ്രശേഖര റാവു ‘ഓപറേഷന്‍ ആകര്‍ഷ്’ പദ്ധതി നടപ്പാക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് ഇത്തവണ വന്‍ വിജയം നേടുമെന്നാണ് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ എന്‍ ഉത്തംകുമാര്‍ റെഡ്ഡിയുടെ പ്രവചനം.

Top