മേക്ക് അപ്പ് ഇല്ലാത്ത തന്റെ ചിത്രം പങ്കുവച്ച് അവതാരകയും നടിയുമായ എലീന പടിക്കല്‍. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്.വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്. മേക്ക് അപ്പില്ലാതെ, മുടി പിന്നിലേക്കു കെട്ടി, താരപ്രഭാവമില്ലാത്ത, തമാശകളും സ്‌നേഹവുമുള്ള, ഒരുപാട് സംസാരിക്കുന്ന പെണ്‍കുട്ടി. ഞങ്ങള്‍ എപ്പോഴും ഇങ്ങനെ ചുറ്റി നടന്നാല്‍ എന്തായിരിക്കുമെന്ന് ആലോചിച്ചു അദ്ഭുതപ്പെടാറുണ്ട്. ഞങ്ങള്‍ എപ്പോഴും ചുണ്ടില്‍ നിറം തേച്ച്, സ്‌റ്റൈലിഷ് ഹെയര്‍ സ്‌റ്റൈലില്‍ മാത്രമേ നടക്കാവൂ എന്നു വല്ല നിയമവുമുണ്ടോ? ഇല്ല. അതു വെറും മനസ്ഥിതി മാത്രമാണ്. ഇതൊന്നുമില്ലാത്ത യഥാര്‍ഥ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ എനിക്കു യാതൊരു മടിയുമില്ല. അതെ ഇതായിരുന്നു ഞാന്‍, ഇതാണു ഞാന്‍. (ഷോകളിലും ടിവി സീരിയലുകളിലുമല്ലാതെ ഞാനിങ്ങനെയാണ്)” എലീന കുറിച്ചു. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മിനിസ്‌ക്രീനില്‍ എത്തിയതാണ് എലീന പടിക്കല്‍. 2005 ല്‍ ഏറ്റവും മികച്ച അവതാരകയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.ഇപ്പോള്‍ സീരിയലിലെ മികച്ച പ്രകടനത്തിലൂടെ എലീന കയ്യടി നേടുകയാണ്.


