തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന് വീണ്ടും നാക്ക് പിഴച്ചു. ഇത്തവണയും മന്ത്രിക്ക് പണി കൊടുത്തത് കായികതാരത്തിന്റെ പേര്. മുമ്പ് മുഹമ്മദ് അലിയെ കേരളതാരമാക്കിയതാണ് പണി കിട്ടിയതെങ്കില്‍ ഇപ്പോള്‍ കേരളത്തിന്റെ കറുത്ത മുത്ത് ഐഎം വിജയന്റെ പേരാണ് പണി കൊടുത്തത്.
ഐ എം വിജയന്‍ എന്നതിന് പകരം എം എന്‍ വിജയന്‍ എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. എം എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് തെറ്റ് പറ്റിയത്.
കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോള്‍ അദ്ദേഹം കേരളത്തിന്റെ അഭിമാന താരമാണെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞത്. താരത്തിന്റെ മരണത്തെക്കുറിച്ച് ഒരു ചാനലില്‍ പ്രതികരിക്കവേയാണ് അദ്ദേഹത്തിന് അബദ്ധം പറ്റിയത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളാക്രമണമാണ് നടന്നത്.
അടുത്ത കാലത്തായി കേരളത്തിലെ പല നേതാക്കള്‍ക്കും ഇങ്ങനെ നാക്ക് പിഴ സംഭവിക്കുന്നുണ്ട്.ഹരിവരാസനത്തിന് പകരം ഗിരിവരാസനം എന്ന് ഒ രാജഗോപാല്‍ പറഞ്ഞത് പരിഹാസങ്ങള്‍ക്ക് കാരണമായിരുന്നു. മുസ്‌ലിം ലീഗ് യുവ നേതാവ് പി കെ ഫിറോസ് രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധി ആണെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര അബദ്ധങ്ങളാണ് പ്രസംഗിച്ചത്.