മുഹമ്മദലി എന്നു കേട്ടപ്പോള്‍ ഞാന്‍ ധരിച്ചു കേരളത്തിലെ മഹമ്മദലിയാണെന്ന്; പരിഹാസങ്ങള്‍ക്കുമുന്നില്‍ പതറിപ്പോയിട്ടില്ലെന്ന് ഇപി ജയരാജന്‍

ep-jayarajan-facebook

തിരുവനന്തപുരം: മുഹമ്മദ് അലി വിഷയത്തില്‍ ഇപി ജയരാജന് പറയാനുള്ളത് കൂടി കേട്ടോളൂ. വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊന്നും തനിക്കേറ്റിട്ടില്ലെന്നാണ് ഇപി പറയുന്നത്. മാധ്യമങ്ങള്‍ ഇല്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ചില മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ തന്നെ പലവുരു വേട്ടയാടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിലൊന്നും പതറിപ്പോയിട്ടില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പാപ്പിനിശ്ശേരിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഞാന്‍ കേരളത്തിന്റെ കായിക മന്ത്രിയാണ്. ഞാനൊരു അന്താരാഷ്ട്ര കായിക മന്ത്രിയാണെന്ന് ചില പത്രക്കാര്‍ വിചാരിച്ചു. കാറില്‍ യാത്ര ചെയ്യുന്ന വേളയിലാണ് ഒരു ചാനല്‍ എന്നോട് അനുശോചന സന്ദേശം ആവശ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മുടെ മുഹമ്മദലി എന്നു കേട്ടപ്പോള്‍ ഞാന്‍ ധരിച്ചു കേരളത്തിലെ മുഹമ്മദലിയാണെന്ന്. അതുകൊണ്ടാണ് ആ ചാനലിനോട് അങ്ങനെ പറഞ്ഞതെന്നും ഉടന്‍ തന്നെ താനത് തിരുത്തുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Top