എസ്‌കലേറ്ററില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയുടെ കയ്യില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ഗംഗാനഗര്‍: എസ്‌കലേറ്ററില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച അമ്മയുടെ കയ്യില്‍ നിന്നും താഴെ വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ഗംഗാനഗറിലുള്ള ഒരു ഷോപ്പിങ് മാളിലാണ് ഞെട്ടിക്കുന്ന സംഭവം. ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കുടുംബസമേതം ഷോപ്പിങ് മാളിലെത്തിയതായിരുന്നു ഇവര്‍. എസ്‌കലേറ്ററിന് ചുവട്ടില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെയും കുഞ്ഞിനെയും ചേര്‍ത്ത് നിര്‍ത്തി സെല്‍ഫി എടുത്തിരുന്നു. പിന്നിട് ഇവര്‍ എസ്‌കലേറ്ററില്‍ കയറി. അവിടെ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനടയിലാണ് കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്ന് വഴുതി താഴേക്ക് വീണത്. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനടയില്‍ അമ്മയുടെ ബാലന്‍സ് തെറ്റിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. അമ്മയുടെ കയ്യില്‍ നിന്നും വഴുതിയ കുഞ്ഞ് താഴെയുള്ള കൈവരിയില്‍ ഇടിച്ചാണ് താഴേക്ക് പതിച്ചത്. ഇത് വിഡിയോയില്‍ നിന്ന് വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top