ജയ്പൂര്‍: സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. എഥനോളും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വ്യാപകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ നിരത്തുകളിലെത്തും. ഈ കാറുകള്‍ 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും.
വൈദ്യുതിയിലും പ്രവര്‍ത്തിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ അന്നദാതാവ് മാത്രമല്ല, ഊര്‍ജ്ജദാതാവ് കൂടിയാണ് എന്നാണ് സര്‍ക്കാറിന്റെ നയം. 16 ലക്ഷം കോടിയുടേതാണ് ഇപ്പോഴത്തെ ഇറക്കുമതി. ഈ തുക കര്‍ഷകരുടെ വീടുകളിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി. എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാര്‍ ആഗസ്റ്റില്‍ നിരത്തിലിറക്കുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു.
പൂര്‍ണമായും എഥനോളില്‍ ഓടാനും ശേഷിയുള്ള വാഹനം ഓട്ടത്തിനിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. ബജാജ്, ടി.വി.എസ്, ഹീറോ എന്നീ കമ്പനികള്‍ 100 ശതമാനവും എഥനോളില്‍ ഓടുന്ന സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.